Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിക്ക്​...

ചാലക്കുടിക്ക്​ വിനയായത്​ പറമ്പിക്കുളത്ത്​ അളവിൽ കൂടുതൽ വെള്ളം വിട്ടതെന്ന്​ കെ.എസ്​.ഇ.ബി

text_fields
bookmark_border
തൃശൂർ: പറമ്പിക്കുളം ഡാമില്‍ നിന്നും തമിഴ്‌നാട് അളവില്‍ കൂടുതല്‍ വെള്ളമൊഴുക്കിയതാണ് ചാലക്കുടിയിലെ പ്രളയത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ട്. പെരിങ്ങല്‍കുത്ത് ഡാം കരകവിഞ്ഞൊഴുകും വിധത്തില്‍ ജലപ്രവാഹത്തിന് കാരണമായത് പറമ്പിക്കുളത്ത് നിന്നും അപ്പര്‍ ഷോളയാറില്‍ നിന്നും അനിയന്ത്രിതമായി വെള്ളം തുറന്നു വിട്ടതോടെയാണെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. 19,500 ക്യുബിക് അടി വെള്ളമാണ് സെക്കൻഡില്‍ തുറന്നു വിടുകയെന്നാണ് തമിഴ്‌നാട് ആഗസ്റ്റ് 16ന് പുലര്‍ച്ചെ ഒരു മണിക്ക് അറിയിച്ചത്. എന്നാല്‍ 40,000 ക്യുബിക് അടി വെള്ളം രണ്ട് മണിയോടെ തുറന്നു വിട്ടതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിലയിരുത്തല്‍. കെ.എസ്.ഇ.ബി ഡയറക്ടര്‍ എന്‍.വേണുഗോപാലി​െൻറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന അവലോകനത്തിൽ ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കി. ഇതനുസരിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നൽകുകയും ചെയ്തു. ഇറിഗേഷന്‍ വകുപ്പാണ് ജലം പങ്കുവെക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നതിനാൽ തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. അതേസമയം പെരിങ്ങല്‍കുത്ത് ഡാമില്‍ മരങ്ങളും മുളങ്കൂട്ടങ്ങളും അടിഞ്ഞതിനെത്തുടര്‍ന്ന് ഡാമി​െൻറ ഷട്ടറുകള്‍ തകരാറിലായത് പുതിയ പ്രതിസന്ധിയായി. ആര്‍മിയുടെയും കോഴിക്കോടു നിന്നുള്ള സംഘത്തെയും ഉപയോഗിച്ച് മരങ്ങള്‍ മുറിച്ചു നീക്കം ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. കെ.എസ്.ഇ.ബി അധികൃതര്‍ ഇടപെട്ട് മരങ്ങള്‍ മുറിച്ചു നീക്കുകയാണ്. പറമ്പിക്കുളത്തു നിന്നുള്ള വെള്ളത്തി​െൻറ ഒഴുക്ക് കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന വിലയിരുത്തലിലാണ് അധികൃതർ.
Show Full Article
TAGS:LOCAL NEWS 
Next Story