Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാവക്കാട് മേഖലയിൽ...

ചാവക്കാട് മേഖലയിൽ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

text_fields
bookmark_border
ചാവക്കാട്: പ്രളയത്തെത്തുടർന്ന് വെള്ളത്തിലായ വീടുകളിൽ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. ചാവക്കാട് നഗരസഭ, പുന്നയൂർ, പുന്നയൂർക്കുളം, ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലാണ് ഓരോ വാര്‍ഡുകളിലും വാര്‍ഡ് അംഗവും ആരോഗ്യ പ്രവര്‍ത്തകരും വിവിധ വാര്‍ഡുകളിലെ സന്നദ്ധപ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാർ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന വിവിധ സംഘങ്ങളുടെ നേതൃത്വത്തിൽ ശുചീകരണമാരംഭിച്ചത്. ചാവക്കാട് നഗരസഭയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ദുരന്തബാധിതര്‍ക്ക് ആശ്വാസം നൽകുന്നതിനുമായി നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും പ്രത്യേകയോഗം ചേര്‍ന്ന് ശുചീകരണ സേന രൂപവത്കരിച്ചു. കെ.വി. അബ്ദുൽ ഖാദര്‍ എ.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.കെ. അക്ബർ, സെക്രട്ടറി ഡോ. ടി.എൻ. സിനി, ആരോഗ്യ ഇൻസ്പെക്ടർ വി. പോൾ േതാമസ്, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ പങ്കെടുത്തു. ശുചീകരണ സേനക്ക് ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍, ഫിൈനൽ, കുമ്മായം,കൈയുറകള്‍, മാസ്‌ക്, ഗംബൂട്ട്, ചവര്‍കോരി, ബക്കറ്റ്, ലഘുലേഖകള്‍, വളൻറിയര്‍ നോട്ടീസ് എന്നിവ നഗരസഭ നൽകിയിട്ടുണ്ട്. പ്രളയദുരന്തത്താൽ സംഭവിച്ച അടിയന്തര സാഹചര്യങ്ങള്‍, ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് അറിയിപ്പ്, നോട്ടീസ് മുതലായവ എല്ലാ വീടുകളിലും വിതരണം ചെയ്യുന്നുണ്ട്. പുന്നയൂർ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് എം.കെ. ഷഹര്‍ബാൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.എ. ഐഷ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉമ്മര്‍ മുക്കണ്ടത്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആര്‍.പി. ബഷീര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഐ.പി. രാജേന്ദ്രന്‍, സീനത്ത് അശ്റഫ്, ഷാജിത അശ്‌റഫ്, ഡോ. നിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story