Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാമ്പ് കടിയേറ്റ്...

പാമ്പ് കടിയേറ്റ് പഞ്ചായത്തംഗം ആശുപത്രിയിൽ

text_fields
bookmark_border
പുന്നയൂർക്കുളം: പ്രളയ ബാധിത പ്രദേശത്തെ വീട് ശുചീകരിക്കാനിറങ്ങിയ സംഘത്തിലെ പഞ്ചായത്തംഗത്തിന് പാമ്പ് കടിയേറ്റു. പുന്നയൂർക്കുളം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗവും കോൺഗ്രസ് മണ്ഡലം സെക്രട്ടറി എ. അബൂ താഹിറി​െൻറ ഭാര്യയുമായ ഹസീനക്കാണ് (32) പാമ്പ് കടിയേറ്റത്. ഉടൻ കുന്നംകുളം മലങ്കര ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ആശങ്കപ്പെടാനൊന്നുമില്ലെന്നും രണ്ട് പ്രാവശ്യം രക്തം പരിശോധിച്ചതായും ഡോക്ടർ പറഞ്ഞതായി അബൂതാഹിർ അറിയിച്ചു. മാവിൻചുവടിന് കിഴക്ക് ചൂൽപ്പുറത്ത് ചന്ദ്ര​െൻറ വീട് ശുചീകരിക്കാനെത്തിയതായിരുന്നു അണ്ടത്തോട് പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ, തൊഴിലുറപ്പ് സന്നദ്ധ പ്രവർത്തകരുമുൾപ്പെടുന്ന സംഘം. ഉപ്പുങ്ങൽ പാടശേഖരത്തോട് ചേർന്നതാണ് ഇൗ പ്രദേശം. ഈദ്‌ സുഹൃദ്‌ സംഗമം ചാവക്കാട്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ എടക്കഴിയൂർ മഹല്ല് കമ്മിറ്റി ഈദ്‌ സുഹൃദ്‌ സംഗമം സംഘടിപ്പിച്ചു. ചാവക്കാട് മേഖല പ്രസിഡൻറ് നവാസ്‌ റഹ്മാനി കുഴിങ്ങര ഉദ്ഘാടനം ചെയ്തു. ആത്മസമർപ്പണത്തി​െൻറ മഹത്തായ സന്ദേശം ഉണർത്തുന്ന ഈ അവസരത്തിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുഹൈൽ ഫൈസി അധ്യക്ഷത വഹിച്ചു. തുഫൈൽ ഫൈസി ഈദ്‌ സന്ദേശം നൽകി. ഷാഹുൽ ഹമീദ്‌ റഹ്മാനി, അശ്ഫാഖ്‌ ഫൈസി, റഷാദ്‌ എടക്കഴിയൂർ, സി.എസ്‌. ഷാഫി, എ.പി. ജസീൽ, മുഈനുദ്ദീൻ, ഖുറൈഷ്‌, ഉബൈദ്‌ ഖാദിരിയ്യ, മിഷാൽ ബഷീർ, ഷഹദ്‌ എന്നിവർ സംസാരിച്ചു. കെ.എച്ച്. മുസ്തഫ സ്വാഗതവും ഉവൈസ്‌ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story