Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമ്പാദ്യ കുടുക്ക...

സമ്പാദ്യ കുടുക്ക നാടിന്​ നൽകി ദേവികയും ദിയയും

text_fields
bookmark_border
ഗുരുവായൂര്‍: പ്രളയക്കെടുതിയിൽപ്പെട്ട നാടിന് സമ്പാദ്യ കുടുക്കയില്‍ ശേഖരിച്ച പണം നൽകി ഏഴാം ക്ലാസുകാരി. കണ്ടാണശേരി പഞ്ചായത്തിലെ നമ്പഴിക്കാട് ചാണാശേരി സുനിലി​െൻറയും സജിതയുടെയും മകളായ ദേവികയാണ് കൊച്ചു സമ്പാദ്യം പ്രളയക്കെടുതി നേരിടുന്നവര്‍ക്കായി സമ്മാനിച്ചത്. കുഞ്ഞനുജത്തി ദിയയുടെ കൂടി വിഹിതം കുടുക്കയില്‍ ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രമോദ് ദേവികയില്‍ നിന്ന് പണം ഏറ്റുവാങ്ങി. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് പ്രമോദ് അറിയിച്ചു. ഗോകുലം പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ദേവിക.
Show Full Article
TAGS:LOCAL NEWS 
Next Story