Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാജാ സ്കൂളിലെ 53...

രാജാ സ്കൂളിലെ 53 കുടുംബങ്ങളും വീട്ടിലേക്ക് മടങ്ങി

text_fields
bookmark_border
ചാവക്കാട്: പ്രളയത്തെ തുടർന്ന് രാജാ സ്കൂളിൽ താമസിച്ചവർക്ക്യാത്രയയപ്പ് നൽകി. നഗരസഭ പത്താം വാർഡിലെ 130 പേരുൾപ്പെടുന്ന 53 കുടുംബങ്ങളാണ് ചാവക്കാട് പുന്ന രാജാ സ്കൂളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയത്. വീടും പറമ്പും ഉൾെപ്പടെ ചുറ്റും വെള്ളത്തിലായ ഇവർ കൗൺസിലറുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായ നടപടി സ്വീകരിക്കാതായതോടെയാണ് സമീപത്ത് തന്നെയുള്ള രാജാ സ്കൂളിലെത്തിയത്. എന്നാൽ രാജാ സ്കൂൾ മേഖല വെള്ളക്കെട്ടുള്ളതായതിനാൽ മണത്തല സ്കൂളിലേക്ക് താമസം മാറണമെന്നാവശ്യപ്പെട്ട് ക്യാമ്പ് അംഗീകരിക്കാൻ നഗരസഭ അധികൃതർ തയാറായില്ല. അതേസമയം മണത്തല വില്ലേജ് ഓഫിസർ ഉൾെപ്പടെ ചാവക്കാട് റവന്യൂ അധികൃതർ ക്യാമ്പ് സന്ദർശിച്ച് ഭക്ഷ്യവസ്തുക്കൾ ഉൾെപ്പടെ ആവശ്യമായ സഹായങ്ങൾ നൽകി. ചാവക്കാട് പൊലീസ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള സഹകരണവുമുണ്ടായി. ഇതിനിെട രാജാ ആശുപത്രി അധികൃതർ നേരിട്ട് ഇടപെട്ട് ഇവർക്ക് വേണ്ട വസ്ത്രങ്ങളും ഭക്ഷണവും ആയുർവേദ, അലോപ്പതി ചികിത്സയും മരുന്നുകളും വിതരണം ചെയ്തു. വ്യാഴാഴ്ച വീടുകളിലേക്ക് പോകുന്നതിന് മുമ്പ് എല്ലാ വീടുകളും പോയി കണ്ട് ശുചീകരണം നടത്തി താമസിക്കാൻ യോഗ്യമാണെന്നുറപ്പാക്കി. വിവിധ സംഘടനകളിൽ നിന്നും ലഭിച്ച ദുരിതാശ്വാസ വസ്തുക്കൾ എല്ലാർക്കും വീതിച്ച് നൽകി. ഇവർക്ക് ഭക്ഷണമുൾെപ്പടെ എല്ലാ സൗകര്യവും ചെയ്ത് ആത്മ വിശ്വാസവും പിന്തുണയും നൽകി കൂടെനിന്ന പി.കെ. അക്ബർ, റസാഖ് ആലുംപടി, സി.ആർ. ഹനീഫ, നസീമ ഖമറുദ്ദീൻ, ബൽക്കീസ് റഷീദ്, ജാസ്മിൻ ഇസ്മായിൽ, സുബൈറ റസാഖ്, ബുഷറ നൗഷാദ്, രാജാ സ്കൂൾ പ്രധാനാധ്യാപിക ലക്ഷ്മി മേനോൻ, ക്യാമ്പ് അംഗങ്ങളായ സത്യൻ, സുമ എന്നിവർ സംസാരിച്ചു. നാട്ടുകാരും കോൺഗ്രസ് നേതാക്കളായ കെ.വി. ഷാനവാസ്, അക്ബർ കോനേത്ത്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എം.കെ. അസ്ലം എന്നിവരും ക്യാമ്പ് സന്ദർശിച്ച് പിന്തുണ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story