Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയത്തി​െൻറ ഇരയായി...

പ്രളയത്തി​െൻറ ഇരയായി അരുൺ​; ഉദാരമതികളുടെ സഹായം തേടുന്നു

text_fields
bookmark_border
തൃശൂർ: വെള്ളം കയറിയ ജോലിസ്ഥലത്ത് ശുചീകരണത്തിനു ശേഷം മടങ്ങിയ യുവാവിന് ബൈക്കപകടത്തിൽ ഗുരുതര പരിക്ക്. കല്ലൂർ നായരങ്ങാടി കരപറമ്പിൽ ആേൻറായുടെ മകൻ അരുണാണ് (23) തലക്ക് പരിക്കേറ്റ് എലൈറ്റ് ആശുപത്രി വ​െൻറിലേറ്ററിൽ നാലു ദിവസമായി കഴിയുന്നത്. 19ന് രാത്രി 9.30ന് കൊടകരക്കും കൊളത്തൂരിനും ഇടയിലാണ് അപകടം. കുഴിയിൽപെട്ട് റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ബൈക്ക് ഓടിച്ച സുഹൃത്ത് നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. മെക്കാനിക് ആയ അരുൺ ചാലക്കുടിയിലെ ഓട്ടോമൊബൈൽ ഷോറൂമിൽ വെള്ളം കയറിയതിനെ തുടർന്ന് ശുചീകരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇതുവരെ അരുണിന് ഓർമ തിരിച്ചുകിട്ടിയിട്ടില്ല. ശസ്ത്രക്രിയക്കും മരുന്നിനുമായി അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ‍ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കാൻ‌സർ‌ രോഗിയായ അച്ഛൻ ആേൻറാ ഒരുവശം തളർന്നിരിക്കുകയാണ്. അമ്മയും വിദ്യാർഥികളായ രണ്ടു സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തി​െൻറ ഏക വരുമാന മാർഗമാണ് അരുൺ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ചികിത്സാ ചെലവിനായി ഉദാരമതികളുടെ സഹായം തേടുകയാണ്. സഹോദരൻ അജിൻ ആേൻറായുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കി​െൻറ പുതുക്കാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 0072053000023559. ഐ.എഫ്.എസ്.സി കോഡ് എസ്.െഎ.ബി.എൽ 0000072. ഫോൺ: 7994114335, 9745280345.
Show Full Article
TAGS:LOCAL NEWS 
Next Story