Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപറപ്പൂക്കര...

പറപ്പൂക്കര ആരോഗ്യകേന്ദ്രം മുങ്ങി: നഷ്​ടം 60ലക്ഷം

text_fields
bookmark_border
കൊടകര: കുറുമാലിപ്പുഴ ഗതിമാറി ഒഴുകിയതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ പറപ്പൂക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലുണ്ടായത് 60 ലക്ഷത്തി​െൻറ നാശനഷ്ടം. പന്തല്ലൂരിലെ പാടത്തോടുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയിരുന്നു. മരുന്നുകള്‍ നശിച്ചു. ഫ്രിഡ്ജ്, അലമാരകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയും നശിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് ആരോഗ്യകേന്ദ്രത്തി​െൻറ പ്രവര്‍ത്തനം പന്തല്ലൂര്‍ ജനത സ്‌കൂളിന് സമീപത്തെ കലാസമിതി കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം ശുചീകരണം പൂര്‍ത്തിയാക്കി ആരോഗ്യകേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാനാകുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.ജി. ശിവരാജന്‍ പറഞ്ഞു. ആരോഗ്യ കേന്ദ്രത്തില്‍ ഡി.എം.ഒ. ഡോ.ബിന്ദു തോമസ് സന്ദര്‍ശനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story