Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളത്തിൽ...

കേരളത്തിൽ പ്രളയമുണ്ടാക്കിയത് ഡാമുകൾ -മേധ പട്​കർ

text_fields
bookmark_border
തൃശൂർ: കേരളത്തിലുണ്ടായത് ഡാമുകൾ സൃഷ്ടിച്ച പ്രളയമാണെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ. തൃശൂർ പ്രസ്ക്ലബി​െൻറ മുഖാമുഖം പരിപാടിയിൽ പെങ്കടുക്കുകയായിരുന്നു അവർ. മുല്ലപ്പെരിയാർ അടക്കം കേരളത്തിലെ എല്ലാ ഡാമും പരിശോധിക്കണം. ശക്തമായ മഴ തുടരുമ്പോഴും തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ തയാറാകാതിരുന്നത് ശരിയല്ല. തമിഴ്നാട് വെള്ളം കൊണ്ടുപോയിരുെന്നങ്കിൽ ദുരന്തത്തി‍​െൻറ വ്യാപ്തി കുറഞ്ഞേനെ. സർക്കാറുകൾ തമ്മിലും ഉദ്യോഗസ്ഥർ തമ്മിലും ചർച്ച നടത്തുന്നതിന് പകരം ജനങ്ങൾ തമ്മിൽ ആശയ വിനിമയം നടത്തുന്നതായിരിക്കും പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സഹായിക്കുക. വൈദ്യുതിയുടെ വിലയെക്കുറിച്ച് ചിന്തിക്കാതെ ഡാമുകളിൽനിന്ന് കുറച്ചു കുറച്ചായി വെള്ളം തുറന്നുവിടാൻ തീരുമാനിക്കണം. ചാലക്കുടി പുഴയിൽ ഡാം ഉണ്ടായിരുന്നുവെങ്കിൽ വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നില്ലെന്ന കെ.എസ്.ഇ.ബി മേധാവിയുടെ പ്രസ്താവന നിരുത്തരവാദപരമാണ്. പരിസ്ഥിതി പ്രവർത്തകരാരും പരിസ്ഥിതി തീവ്രവാദികളല്ല. പ്രകൃതിയെ മനുഷ്യ നന്മക്ക് ഉപയോഗിക്കണമെന്നാണ് ആഗ്രഹം. എന്നാൽ വികസനത്തി‍​െൻറ പേരിൽ നടക്കുന്ന നിയമ നിഷേധവും പ്രകൃതി ചൂഷണവുമാണ് ദുരന്തങ്ങളുണ്ടാക്കുന്നത്. മാധവ് ഗാഡ്ഗിൽ കമ്മിറ്റി അവതരിപ്പിച്ച റിപ്പോർട്ട് നടപ്പാക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഇപ്പോഴുണ്ടായ പ്രളയത്തി‍​െൻറ ആഘാതം കുറക്കാൻ സാധിക്കുമായിരുന്നു. കേരളം ആവശ്യപ്പെട്ട മുഴുവൻ തുകയും കേന്ദ്രം അനുവദിക്കണമെന്നും അവർ ആവശ്യെപ്പട്ടു. ചെറിയ സംസ്ഥാനമായ കേരളത്തെ കൈയയച്ച് സഹായിക്കേണ്ട സന്ദർഭത്തിൽ ആവശ്യം പ്രധാനമന്ത്രി തമാശയായിക്കാണുകയായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി. കേരളത്തിനുണ്ടായ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ കേന്ദ്രം അനുവദിച്ചിരിക്കുന്ന 500 കോടി രൂപ ഒന്നിനും പര്യാപ്തമല്ല. ഗുജറാത്തിലെ സർദാർ പട്ടേൽ പ്രതിമക്കുവേണ്ടി കോടിക്കണക്കിന് രൂപ അനുവദിച്ച കേന്ദ്രസർക്കാറിന് തുല്ല്യ തുകയെങ്കിലും ദുരിത ബാധിതരെ സഹായിക്കാൻ ചെലവഴിക്കാമായിരുന്നു. യു.എ.ഇ സർക്കാർ തരാമെന്നറിയിച്ച തുക കേരളത്തിന് ലഭ്യമാക്കാൻ എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും മേധ പട്കർ അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story