Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുട,...

ഇരിങ്ങാലക്കുട, കാഞ്ഞാണി റൂട്ടുകളിൽ ബസ് സർവിസ് തുടങ്ങി

text_fields
bookmark_border
തൃശൂര്‍: താറുമാറായ ഗതാഗതം സാധാരണ നിലയിലായി തുടങ്ങി. തൃശൂര്‍-ഇരിങ്ങാലക്കുട റൂട്ടിലും, തൃശൂർ-കാഞ്ഞാണി റൂട്ടിലും വാഹന ഗതാഗതം പുനരാരംഭിച്ചു. അതേ സമയം ഇരിങ്ങാലക്കുടയില്‍നിന്ന് ആറാട്ടുപുഴ വഴി തൃശൂരിലേക്കും ഇരിങ്ങാലക്കുടയില്‍നിന്ന് മൂന്നുപീടിക, ചേര്‍പ്പ്‌ റൂട്ടിലും ബസ് ഓടുന്നില്ല. ചാലക്കുടി, മാള ഭാഗങ്ങളില്‍ വെള്ളക്കെട്ട്‌ കുറഞ്ഞിട്ടുണ്ട്‌. പുളിപറമ്പ്‌- മാള-പള്ളിപ്പുറം റോഡില്‍ വെള്ളമിറങ്ങി. കൃഷ്‌ണന്‍കോട്ട, കഴിഞ്ചിത്തറ മേഖലകളിലും വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്‌. തൃശൂർ കോഴിക്കോട് റൂട്ടിൽ പുഴക്കൽ, പേരാമംഗലം മനപ്പടി എന്നിവിടങ്ങളിലെയും വെള്ളക്കെട്ട് ഒഴിവായി. മാള കെ.കെ.റോഡിലും ഗതാഗതം ആരംഭിച്ചു‌. ചാലക്കുടിയില്‍നിന്നും കാട്ടൂര്‍, കൊടുങ്ങല്ലൂര്‍, രാപ്പാള്‍, തൊട്ടിപ്പാള്‍ റൂട്ടുകളില്‍ സ്വകാര്യ ബസുകളും കെ.എസ്‌.ആര്‍.ടി.സി ബസ് സര്‍വിസ്‌ നടത്തുന്നുണ്ട്‌. തൃശൂര്‍ - കാഞ്ഞാണി റൂട്ടില്‍ ആറാങ്കല്ല്‌ വരെയാണ് ബസ്‌ സർവിസ് നടത്തുന്നത്. ആറാട്ടുപുഴയിലെ ബണ്ട് നിർമാണം പൂർത്തിയായെങ്കിലും ഇവിടെ നിന്നും ഒഴുകിയിറങ്ങിയ വെള്ളം താഴുന്നതിനനുസരിച്ച് കാഞ്ഞാണിയിലേക്കും വാടാനപ്പള്ളിയിലേക്കും ബസുകളുടെ സർവിസ് നീട്ടുമെന്നാണ് ബസുടമകളുെട അറിയിപ്പ്. ഇരിങ്ങാലക്കുട-കൊടകര വഴി തൃശൂരിലേക്ക് കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി. ആമ്പല്ലൂരില്‍നിന്ന് ചിമ്മിനി ഭാഗത്തേക്ക്‌ ഭാഗികമായാണ് ബസുകള്‍ ഓടുന്നത്‌. മാളയില്‍നിന്ന് പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം വാഹന ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്‌.
Show Full Article
TAGS:LOCAL NEWS 
Next Story