Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളം ഒഴിഞ്ഞില്ല;...

വെള്ളം ഒഴിഞ്ഞില്ല; ക്യാമ്പുകളിൽ നെടുവീർപ്പുകൾ ഒഴിയുന്നില്ല

text_fields
bookmark_border
വാടാനപ്പള്ളി: വീടുകളിലേക്ക് കയറിയ വെള്ളം പൂർണമായും ഒഴിയാത്തതിനാൽ പുഴയോരവാസികൾക്ക് ഇത്തവണത്തെ പെരുന്നാൾ ആഘോഷിക്കാനാവില്ല. നടുവിൽക്കര, പുളിയംതുരുത്ത് മേഖലയിലാണ് വീടുകളിൽ വെള്ളം ഒഴിയാത്ത അവസ്ഥയിലുള്ളത്. റോഡുകളിലെ വെള്ളം പലയിടത്തും ഒഴിഞ്ഞു പോയെങ്കിലും വീടുകളുടെ മുറ്റത്തും അകത്തും വെള്ളം കെട്ടി നിൽക്കുകയാണ്. പൂർണമായും ഒഴിയണമെങ്കിൽ രണ്ടോ മൂന്നോ ദിവസമെടുക്കും. അതിനുശേഷം വീടും പരിസരവും വൃത്തിയാക്കാൻ വേണം ദിവസങ്ങളുടെ പ്രയത്നം. ദുരിതാശ്വാസ ക്യാമ്പിലാണ് പലരുടേയും പെരുന്നാൾ. ഓണത്തിന് മുമ്പ് ക്യാമ്പ് വിടാമെന്ന പ്രതീക്ഷയിലാണ് ഇവർ. പല വീടുകളും വെള്ളം നിന്ന് അപകടാവസ്ഥയിലാണ്. നടുവിൽക്കര പുഴയോര മേഖലയിലെ വീടുകളുടെ സ്ഥിതി അപകടകരമാണ്. വീടുകളിലെ സർവതും നശിച്ചു. കുടിവെള്ളവും മുട്ടി. കിണറുകളിൽ ചളി നിറഞ്ഞിരിക്കുകയാണ്. വൈദ്യുതി ലഭിക്കാനും ദിവസങ്ങൾ വേണ്ടിവരും. ഓരോ കുടുംബത്തിനും വൻ നാശമാണ് വരുത്തിവെച്ചത്. ആയിരക്കണക്കിന് വീടുകളാണ് വെള്ളത്തിലുള്ളത്. നടുവിൽക്കരയിൽ എല്ലാം വീടുകളിലും വെള്ളം നിറഞ്ഞു. 500 ലധികം വീടുകളാണ് ഇവിടെ മുങ്ങിയത്. വെള്ളം വിട്ടൊഴിയാത്തതിനാൽ 2500 ലധികം കുടുംബങ്ങൾ വാടാനപ്പള്ളിയിലെ വിവിധ ക്യാമ്പുകളിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story