Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

രക്ഷാപ്രവർത്തനത്തിനിറങ്ങിയ രണ്ട് അഗ്നിശമനസേനാംഗങ്ങൾക്ക് ചിക്കൻ പോക്സ്

text_fields
bookmark_border
തൃശൂര്‍: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ അഗ്നിശമന രക്ഷാസേനക്ക്‌ ജില്ല ആരോഗ്യ വകുപ്പി​െൻറ ആരോഗ്യ പരിരക്ഷ. പരിശോധനയിൽ മൂന്ന് പേർക്ക് ചിക്കൻപോക്സ് കണ്ടെത്തി. ദിവസങ്ങളോളം വെള്ളമൊഴുക്കിലും മലിനജലത്തിലും ചളിയിലും മറ്റുമായി ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥര്‍ക്ക്‌ ആരോഗ്യ അസ്വസ്ഥതകള്‍ കണ്ടതിനെ തുടര്‍ന്നാണ്‌ അഗ്നിരക്ഷാസേനാംഗങ്ങൾക്ക് വൈദ്യപരിശോധന നിർദേശിച്ചത്. ഡി.എം.ഒ.യുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം ഫയര്‍ സ്റ്റേഷനുകളില്‍ എത്തിയാണ് പരിശോധന നല്‍കുന്നത്‌. ജില്ലതല ഉദ്ഘാടനം കലക്‌ടര്‍ ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ ഇൻചാർജ് ഡോ. ബിന്ദു തോമസി​െൻറ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധിച്ചത്. വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റു ഫയര്‍‌സ്റ്റേഷനുകളില്‍ മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തും. ജില്ല ഫയർ ഓഫിസർ അഷറഫലി, സ്റ്റേഷൻ ഓഫിസർ പി.എൽ. ലാസർ, ലീഡിങ് ഫയർമാൻമാരായ ബൽറാം ബാബു, ഷംസുദ്ധീൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. 65 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story