Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂക്കളങ്ങൾ കൊതിച്ച്...

പൂക്കളങ്ങൾ കൊതിച്ച് ഓണത്തപ്പൻമാർ

text_fields
bookmark_border
തൃശൂർ: ചിങ്ങം പിറന്നതും അത്തം കഴിഞ്ഞ് പൂരാടം വന്നതും മലയാളികൾ മറന്നിരിക്കുന്നു. അത്തം കഴിഞ്ഞാൽ പൂക്കളും തൃക്കാക്കരയപ്പനും കസവുമുണ്ടുകളും കൊണ്ട് നിറഞ്ഞ വഴിയോര കച്ചവടങ്ങളാണ് ഓണത്തി‍​െൻറ വരവ് വിളിച്ചറിയിച്ചിരുന്നത്. ഇവിടെ ആളും ആരവങ്ങളുമില്ല. പ്രളയത്തെ തുടർന്ന് അഭയാർഥികളായി കഴിയുന്നവരിൽ പലരും പൂക്കളമൊരുക്കാനും ഓണത്തപ്പനെ വെക്കാനും മുറ്റങ്ങൾ പോലും അവശേഷിക്കാത്തവരാണ്. തൃശൂരി‍​െൻറ തെക്കേ ഗോപുരനടയിലും ശക്തൻ സ്റ്റാൻഡിലുമൊെക്കയായി ഓണവിപണി മാത്രം ലക്ഷ്യം വെച്ച് നിർമിച്ച ഓണത്തപ്പൻമാരെ വാങ്ങാനാളില്ല. കഴിഞ്ഞ തവണ വിറ്റുപോയ തൃക്കാക്കരയപ്പ‍​െൻറ അഞ്ച് ശതമാനം പോലും ബിസിനസ് ഉണ്ടാകാൻ സാധ്യതയില്ലെന്ന് കച്ചവടക്കാർക്കുമറിയാം. മഴ തുടങ്ങുന്നതിനും മുമ്പ് അത്തത്തലേന്ന് വലിയ കച്ചവടവും പ്രതീക്ഷിച്ച് പുതുക്കാട് നിന്നും ആളൂര് നിന്നും ലോഡിറക്കിയവർ ബസ് കൂലിക്കുള്ള പൈസ പോലും ലഭിക്കാത്ത അവസ്ഥയിലാണ്. ഓടു ഫാക്ടറികളിൽനിന്ന് നല്ല വില കൊടുത്ത് കളിമണ്ണ് വാങ്ങിയാണ് ഇവർ തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. കളിമണ്ണുകൊണ്ടുണ്ടാക്കി കാവി നിറമടിക്കുകയായിരുന്നു പതിവ്. നിറം പോകുന്നുവെന്ന പരാതി മൂലം ഇപ്പോൾ പെയിന്‍റടിച്ചാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. ചട്ടികളും കലങ്ങളും പിന്നീട് എപ്പോഴെങ്കിലും വിൽക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. ഓണം കഴിഞ്ഞാൽ പിന്നെ തൃക്കാക്കരപ്പനെ എന്തുചെയ്യുമെന്ന് ഇവർക്കുമറിയില്ല. ഇവയെല്ലം തിരിച്ചുവീട്ടിലേക്ക് എത്തിക്കുന്നത് വീണ്ടും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story