Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാടുകുറ്റിയുടെ...

കാടുകുറ്റിയുടെ പുനർനിർമാണത്തിന്​ ഉൗരാളുങ്കൽ സൊ​ൈസറ്റി

text_fields
bookmark_border
ചാലക്കുടി: വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച കാടുകുറ്റി പഞ്ചായത്തി​െൻറ പുനർനിർമാണം വടകരയിലെ ഊരാളുങ്കൽ ലേബർ സർവിസ് സൊസൈറ്റി ഏറ്റെടുത്ത് പ്രവൃത്തികൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രത്യേക നിർദേശ പ്രകാരമാണിത്. 200 സാങ്കേതിക വിദഗ്ധർ പഞ്ചായത്തിലെ വീടുകളിലെത്തി. ഇത് പ്രദേശവാസികൾക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ചാലക്കുടി മണ്ഡലത്തിലെ ഏറ്റവും താഴ്ന്നതും കടലിനോട് അടുത്ത പ്രദേശവുമാണ് കാടുകുറ്റി. ഇവിടത്തെ താമസക്കാർ വെള്ളപ്പൊക്കത്തെത്തുടർന്ന് ശോച്യമായ അവസ്ഥയിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ സാങ്കേതിക വിദഗ്ധർ കാടുകുറ്റിയിലെത്തും.
Show Full Article
TAGS:LOCAL NEWS 
Next Story