Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കേക്കാട്...

വടക്കേക്കാട് പുനരധിവാസത്തിന് വിപുലപദ്ധതി

text_fields
bookmark_border
വടക്കേക്കാട്: പഞ്ചായത്തിലെ സ്കൂൾ, മദ്റസ, ക്രിസ്ത്യൻ പള്ളികൾ എന്നിവിടങ്ങളിലെ ഒമ്പതു ദുരിതാശ്വാസ ക്യാമ്പുകളിൽ മൂന്നെണ്ണം ചൊവ്വാഴ്ച നിർത്തി. ബാക്കിയുള്ളവ ബുധനാഴ്ച ഉച്ചയോടെ അവസാനിപ്പിക്കും. അതേസമയം വീടുകൾ താമസയോഗ്യമല്ലാത്തവർക്കായി പ്രത്യേക ക്യാമ്പ് ഒരുക്കും. 235 വീടുകളിലെ 961 പേരെയാണ് മാറ്റിത്താമസിപ്പിച്ചത്. 18 വീടുകൾ പൂർണമായി തകർന്നു. ഭാഗികമായി തകർന്ന76 വീടുകളിൽ 36 എണ്ണം അപകടനിലയിലാണ്. നഷ്ടം കണക്കാക്കാൻ പഞ്ചായത്ത് ഭരണസമിതി സമിതിയെ നിശ്ചയിച്ചു. വാർഡ് ശുചീകരണ സമിതി ബുധനാഴ്ച യോഗം ചേർന്ന് എല്ലാ വാർഡിലും ശുചിത്വ പരിപാടികൾ നടപ്പാക്കും. വിപുലമായ പുനരധിവാസ പദ്ധതി തയാറാക്കും. ഇതിന് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സംഘടന ഭാരവാഹികൾ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗം േചരുമെന്ന് പ്രസിഡൻറ് മറിയു മുസ്തഫയും സെക്രട്ടറി ആൻറണി വാഴപ്പിള്ളിയും അറിയിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story