Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരണം 55; ക്യാമ്പുകൾ...

മരണം 55; ക്യാമ്പുകൾ കുറയുന്നു

text_fields
bookmark_border
തൃശൂർ: പ്രളയക്കെടുതിയില്‍ കനത്ത നാശം സംഭവിച്ച ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണം തുടങ്ങിയതായി കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്ലോറിനേഷന്‍ വിതരണത്തിന് കലക്ടറേറ്റിനടുത്ത കോസ്റ്റ്ഫോര്‍ഡില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവയുടെ വിതരണം ബുധനാഴ്ച കാര്യക്ഷമമാക്കും. പഞ്ചായത്തുതലത്തില്‍ വാര്‍ഡുതല കമ്മിറ്റികള്‍ രൂപവത്കരിച്ചാണ് സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരണം നടക്കുന്നത്. വെള്ളക്കെട്ടൊഴിഞ്ഞ പ്രദേശങ്ങളിലെ വീടുകളിലേക്ക് ആളുകള്‍ മടങ്ങിയതോടെ താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 752 ആയി കുറഞ്ഞു. 52,468 കുടുംബങ്ങളിലെ 2,57,195 അംഗങ്ങളാണ് ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്. ചാലക്കുടിയില്‍ 196 ക്യാമ്പിലായി 88,664 അംഗങ്ങളുണ്ട്. മറ്റിടങ്ങളിലെ ക്യാമ്പുകളില്‍നിന്നാണ് ആളുകള്‍ വീടുകളിലേക്ക് മടങ്ങിയത്. ചാലക്കുടിയില്‍ കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും ചൊവ്വാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്തി തൊട്ടടുത്ത ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലയില്‍ ഇതുവരെ 55 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വിവിധ ക്യാമ്പുകളിൽ പൊലീസി​െൻറ മുഴുവന്‍ സമയ സേവനമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കുട്ടനാട്ടിൽനിന്നും വന്നവർക്ക് ജില്ല ഭരണകൂടം യാത്രയയപ്പ് നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം, മരുന്ന്, വെള്ളം, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ എത്തിക്കാനുള്ള കേന്ദ്രങ്ങൾ അഞ്ചാക്കി ഉയര്‍ത്തി. കൂടാതെ ചാലക്കുടി കേന്ദ്രീകരിച്ചും കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തില്‍ വിവിധ ക്യാമ്പുകളിലേക്ക് മരുന്നുകള്‍ എത്തിച്ചു. പകര്‍ച്ച വ്യാധികള്‍ തടയാനുള്ള പ്രത്യേക കരുതലും വിവിധ ക്യാമ്പുകളിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. മരുന്ന് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ ജില്ലയിലെ എല്ലാ മെഡിക്കല്‍ സ്റ്റോറുകളും ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കണമെന്ന് അസിസ്റ്റൻറ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഉത്തരവിട്ടു. ജില്ലതലത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകൾ ചൊവ്വാഴ്ച തുടങ്ങി. പ്രളയക്കെടുതി ദുരിതാശ്വാസ ധനസഹായം ചട്ടങ്ങള്‍ പാലിച്ചും സര്‍ക്കാര്‍ നിർദേശം അനുസരിച്ചും നടപ്പാക്കാനും പ്രളയക്കെടുതി മൂലം സര്‍ക്കാര്‍, സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെങ്കില്‍ ഓണാവധി ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ ഹോസ്റ്റലുകൾ അടയ്ക്കരുതെന്നും ഇവര്‍ക്ക് ഭക്ഷണസൗകര്യം ഒരുക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story