Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെയർഹൗസിൽ വെള്ളം കയറി; ...

വെയർഹൗസിൽ വെള്ളം കയറി; സുഗന്ധ വ്യജ്ഞന വ്യാപാരികൾക്ക്​ നഷ്​ടം മൂന്നുകോടി

text_fields
bookmark_border
ചാലക്കുടി: ചാലക്കുടിയിലെ വെർഹൗസിങ് കോർപറേഷൻ ഗോഡൗണിൽ സൂക്ഷിച്ച സാധനങ്ങൾ വെള്ളം കയറി ഉപയോഗശൂന്യമായതിനെത്തുടർന്ന് മൂന്ന് കോടിയുടെ നഷ്ടം. ഇവിടെ സൂക്ഷിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങൾ വെള്ളത്തിൽ മുങ്ങി നശിക്കുകയായിരുന്നു. കുരുമുളക്, ഏലം, ജാതി പത്രി, ചുക്ക് തുടങ്ങിയവയാണ് നശിച്ചത്. ചാലക്കുടി െറയിൽവേ സ്റ്റേഷന് സമീപം വയലോരത്താണ് ഗോഡൗൺ. 16ന് പറയൻതോട് വഴി ഒഴുകി ഉയർന്ന മലവെള്ളമാണ് വിനയായത്. നഷ്ടം കോർപറേഷനെയല്ല, ഇവിടെ സാധനങ്ങൾ സൂക്ഷിച്ച വ്യാപാരികളെയാണ് ബാധിക്കുക. വെള്ളപ്പൊക്കത്തിൽ വസ്തുക്കൾ നശിച്ചാൽ കോർപറേഷന് ഉത്തരവാദിത്തമില്ല. ഇൻഷുറൻസും ലഭിക്കില്ല. ഈഭാഗത്തെ വീടുകളിലും ഗ്രൗണ്ട് ഫ്ലോർ വരെ വെള്ളം മുങ്ങിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story