Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊളത്തൂരില്‍ സര്‍വിസ്...

കൊളത്തൂരില്‍ സര്‍വിസ് റോഡ് വ്യാപകമായി തകർന്നു

text_fields
bookmark_border
കൊടകര: കുറുമാലിപ്പുഴ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ ദേശീയപാതയിലെ നെല്ലായിക്കും കൊളത്തൂരിനും മധ്യേ സര്‍വിസ് റോഡ് വ്യാപകമായി തകര്‍ന്നു. ഇതോടെ പ്രദേശവാസികള്‍ക്ക് യാത്ര ദുരിതമായി. പ്രധാന പാതയിലും വലിയ കുഴികള്‍ രൂപപ്പെട്ടു. കൊളത്തൂര്‍ സ​െൻറര്‍ മുതല്‍ കപ്പേള ജങ്ഷന്‍ വരെയുള്ള ഭാഗത്ത് 250 മീറ്ററോളം നീളത്തില്‍ സർവിസ് റോഡ് ഇടിഞ്ഞു. പന്തല്ലൂര്‍ ഭാഗത്ത് പുഴ കവിഞ്ഞൊഴുകി കോണിക്കച്ചിറ തോടുമായി ചേർന്ന് ദേശീയപാതയിലൂടെ കുത്തിയൊഴുകിയതാണ് തകർച്ചക്ക് കാരണം. നിര്‍മാണത്തിലെ അശാസ്ത്രീയതയും റോഡ് ഇടിയാന്‍ കാരണമായെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇൗ ഭാഗത്ത് ഏതാനും വര്‍ഷം മുമ്പും സര്‍വിസ് റോഡി​െൻറ അരിക് ഇടിഞ്ഞിരുന്നു. ദേശീയപാത അധികൃതര്‍ അന്ന് ഇത് ഗൗരവത്തിലെടുത്ത് റോഡ് ബലപ്പെടുത്തിയിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള വലിയ നാശം ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തൃശൂര്‍ ഭാഗത്തേക്കുള്ള പ്രധാന പാതയിലും കുത്തൊഴുക്കിനെ തുടര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം ഈ ഭാഗത്ത് വാഹനഗതാഗതം ഒറ്റവരിയായാണ് നടക്കുന്നത്. സര്‍വിസ് റോഡ് ഇടിഞ്ഞത് കൊളത്തൂര്‍ കപ്പേള ജങ്ഷനിലുള്ളവര്‍ക്കും തൂപ്പന്‍കാവ് പരിസരത്തുള്ളവര്‍ക്കും ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. കൊടകര ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് ഈ പ്രദേശങ്ങളിലെത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടാണ്. കാപ്ഷന്‍ 1. കൊളത്തൂരില്‍ ഇടിഞ്ഞു നശിച്ച സര്‍വിസ് റോഡ് 2. കൊളത്തൂരില്‍ ദേശീയപാതയിലെ പ്രധാന പാതയില്‍ രൂപപ്പെട്ട കുഴികള്‍ പൂവ്വത്തുശേരിയിൽ കുടുങ്ങി കിടന്ന ഷീബ രഞ്ജിനി, സത്യൻ എന്നിവർ
Show Full Article
TAGS:LOCAL NEWS 
Next Story