Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടാമ്പി പാലം:...

പട്ടാമ്പി പാലം: കാൽനടയാത്രക്ക് താൽക്കാലികാനുമതി

text_fields
bookmark_border
പട്ടാമ്പി: കൈവരി നിർമാണം തുടങ്ങാനുള്ള കാലതാമസവും ഓണം, പെരുന്നാൾ ആഘോഷവും കണക്കിലെടുത്ത് പട്ടാമ്പി പാലത്തിലൂടെ കാൽനടയാത്രക്ക് നിയന്ത്രണത്തോടെയുള്ള താൽക്കാലികാനുമതി നൽകി. ചൊവ്വാഴ്ച കൈവരികളുടെ നിർമാണമാരംഭിക്കുമെന്നായിരുന്നു തിങ്കളാഴ്ച വിദഗ്ധ പരിശോധനക്ക് ശേഷം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ അറിയിച്ചിരുന്നത്. തൃശൂരിലെ ഏജൻസിയുമായി ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. എന്നാൽ, രാവിലെ പണി തുടങ്ങാതിരുന്നപ്പോൾ പാലത്തി​െൻറ തെക്കുഭാഗത്ത് നിന്ന് കൂട്ടത്തോടെ ആളുകൾ പാലത്തിലൂടെ നടന്നുപോയി. ഓണം, പെരുന്നാൾ ആഘോഷ കാലമായതിനാൽ നടക്കാനുള്ള അനുമതി വേണമെന്ന് ഇരുഭാഗത്തുമുള്ള നാട്ടുകാർ ആവശ്യപ്പെടുകയും ചെയ്തു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ആവശ്യം അനുവദിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു. ഇരുഭാഗത്തും വീപ്പകൾ സ്ഥാപിച്ച് കയർ കെട്ടിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പി​െൻറയും പൊലീസി​െൻറയും നിയന്ത്രണത്തോടെ വൈകുന്നേരത്തോടെ തന്നെ പാലം കാൽനടക്കാർക്ക് തുറന്നുകൊടുത്തു. ജനങ്ങൾ സെൽഫിയെടുത്ത് അപകടങ്ങളുണ്ടാക്കരുതെന്നും എം.എൽ.എ അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story