Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരന്ത ബാധിതരെ വലക്കാൻ ...

ദുരന്ത ബാധിതരെ വലക്കാൻ സാക്ഷ്യപത്രവും

text_fields
bookmark_border
തൃശൂർ: സർക്കാർ നിർദേശിച്ച പ്രകാരം ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുമായി കലക്ടറേറ്റിലെ സംഭരണകേന്ദ്രത്തിലെത്തുന്നവർക്ക് സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൂനിന്മേൽ കുരുവാകുകയാണ് സർക്കാർ ഉത്തരവ്. ദുരിതബാധിതരായവർക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾ ലഭിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ അപേക്ഷ വേണമെന്ന നിബന്ധന ആദ്യദിനങ്ങളിൽ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാറിയുടുക്കാൻ വസ്ത്രമോ ആവശ്യത്തിന് ഭക്ഷണമോ ഇല്ലാതെ ഉഴലുന്നവർക്ക് സഹായമെത്തിക്കേണ്ടതിന് പകരം ഉദ്യോഗസ്ഥരെ കണ്ട് ഒപ്പും സീലും വാങ്ങിക്കേണ്ട അവസ്ഥയിലായിരുന്നു ക്യാമ്പ് നടത്തിപ്പുകാർ. ഇവർക്ക് സഹായമായത് സന്നദ്ധസംഘടനകൾ നടത്തുന്ന സംഭരണ കേന്ദ്രങ്ങളായിരുന്നു. ജനപ്രതിനിധികൾ നേരിട്ടെത്തിയാൽപോലും കലക്ടറേറ്റിലെ സംഭരണ കേന്ദ്രത്തിൽ നിന്ന് സാധനങ്ങൾ ലഭിക്കാത്തതിൽ പ്രതിനിധികൾക്കും പ്രതിഷേധമുണ്ട്. നാട്ടുകാരുടെ മുന്നിൽ നാണം കെടുന്ന അവസ്ഥയുണ്ടാകുന്നതാണ് ഇവരുടെ നീരസത്തിന് കാരണം. തൃശൂർ സ​െൻറ് മേരീസ് കോളജിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിന് നേതൃത്വം നൽകുന്നവർ ചെമ്പുക്കാവ് വില്ലേേജാഫിസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുമായി കലക്ടറേറ്റിലെ സംഭരണ കേന്ദ്രത്തെ സമീപിച്ചപ്പോൾ സാധനങ്ങൾ ലഭിച്ചില്ലെന്ന് പരാതിയുണ്ട്. മൂർക്കനിക്കര പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്ത് സെക്രട്ടറി ഉൾെപ്പടെയുള്ള ഉദ്യോഗസ്ഥരുമായി സംഭരണ കേന്ദ്രത്തിൽ എത്തിയപ്പോഴും ദുരിതബാധിതർക്ക് വേണ്ട സാധനങ്ങൾ ലഭിച്ചില്ല. ഏറെ പ്രയാസപ്പെട്ടും കലക്ടർ അടക്കമുള്ളവരോട് പരാതി പറഞ്ഞുമാണ് ഇവർ തങ്ങൾക്കുള്ള വിഹിതം നേടിയെടുത്തത്. സംഭരണകേന്ദ്രത്തിൽ ആവശ്യത്തിൽക്കൂടുതൽ സാധനങ്ങളുണ്ടെങ്കിലും സാങ്കേതിക കാരണം പറഞ്ഞാണ് നിഷേധിക്കപ്പെടുന്നത്. സന്നദ്ധ സംഘടനകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യക്ക് പുറത്തുനിന്നും സർക്കാറിലേക്ക് അയക്കുന്ന സാധനങ്ങളെങ്കിലും ദുരിതമനുഭവിക്കുന്നവർക്ക് യഥേഷ്ടം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story