Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയം ബാധിച്ച...

പ്രളയം ബാധിച്ച ഇടപാടുകാർക്ക്​ മുന്നിൽ വാതിൽ തുറന്ന്​ എസ്​.ബി.​െഎ

text_fields
bookmark_border
തൃശൂർ: സർവിസ് ചാർജി​െൻറയും മിനിമം ബാലൻസില്ലാത്തവർക്ക് പിഴ ചുമത്തുന്നതി​െൻറയും മറ്റും പേരിൽ നിരന്തരം പഴി കേൾക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ പ്രളയ കാലത്ത് കൈത്താങ്ങുമായി കേരളത്തിനൊപ്പം. സ്വന്തം ഇടപാടുകാർക്ക് പരമാവധി സേവനം എത്തിക്കാൻ ബാങ്ക് നടപടി തുടങ്ങി. ഇതി​െൻറ ഭാഗമായി തിരുവനന്തപുരത്തെ ലോക്കൽ ഹെഡ് ഒാഫിസിൽ തിങ്കളാഴ്ച ഹെൽപ് ഡെസ്ക് ആരംഭിച്ചു. അടുത്തമാസം 10 വരെ പ്രവർത്തിക്കുന്ന, ഡെപ്യൂട്ടി ജനറൽ മാനേജരുടെ നേത്വത്തിലുള്ള ഹെൽപ് ഡെസ്ക്കിലേക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പതു വരെ വിളിക്കാം. പ്രളയത്തിൽ എ.ടി.എം കാർഡും ബാങ്ക് അക്കൗണ്ട് പാസ്ബുക്കും നഷ്ടപ്പെട്ടവർക്ക് ഒരു ചാർജും ഇൗടാക്കാതെ പുതിയത് നൽകും. വായ്പ തിരിച്ചടവ് ഉദാരമാക്കി. നവംബർ 31 വരെ വായ്പാ ഗഡു തിരിച്ചടക്കാൻ കഴിയാത്തവർക്ക് അതി​െൻറ പേരിൽ പിഴയോ മറ്റ് അധിക തുകയോ നൽകേണ്ടി വരില്ല. എസ്.ബി.െഎയിൽ ശമ്പള അക്കൗണ്ട് ഉള്ളവർക്ക് മാസം വാങ്ങുന്ന ശമ്പളത്തുകയുടെ മൂന്നു മടങ്ങ് ഒറ്റത്തവണയായി നൽകും. അതിന് ശമ്പള സ്ലിപ്പോ തിരിച്ചറിയൽ കാർഡോ ഹാജരാക്കിയാൽ മതി. വ്യാപാര സ്ഥാപനങ്ങളിലെ പി.ഒ.എസ് (പോയൻറ് ഒാഫ് സെയിൽ) മെഷീനിലൂടെ 1,000 രൂപ എ.ടി.എം കാർഡ് വഴി പിൻവലിക്കാവുന്ന സൗകര്യം എസ്.ബി.െഎ ഇടപാടുകാർക്ക് ഇപ്പോൾതന്നെയുണ്ട്. പ്രളയം കണക്കിലെടുത്ത് ഇൗ തുക 2,000 ആയി ഉയർത്തി. പല എ.ടി.എം കേന്ദ്രങ്ങളും പ്രവർത്തനരഹിതമായത് കണക്കിലെടുത്താണിത്. പ്രളയ ബാധിത പ്രദേശങ്ങളിലുള്ളവർക്ക് ഫോേട്ടായും ഒപ്പിട്ട് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയും മാത്രം നൽകി പുതിയ അക്കൗണ്ട് തുറക്കാനും സൗകര്യമുണ്ട്. ബാങ്കി​െൻറ പല ശാഖ ഒാഫിസുകെളയും എ.ടി.എമ്മുകളെയും പ്രളയം ബാധിച്ചു. പത്തനംതിട്ടയും കാലടിയും ഉൾപ്പെടെ സംസ്ഥാനത്ത് ഇന്നലെയും തുറക്കാത്ത ശാഖകളുണ്ട്. ഇതി​െൻറ കണക്കെടുപ്പ് നടക്കുകയാണ്. വെള്ളവും ചെളിയും കയറി പലയിടത്തും നാശമുണ്ടായി. ചില എ.ടി.എം കേന്ദ്രങ്ങളിലേക്ക് ഗതാഗതപ്രശ്നം കാരണം പണം എത്തിക്കാനായിട്ടില്ല. ഇടപാടുകാരെ സഹായിക്കാൻ തിരുവനന്തപുരത്തെ ലോക്കൽ ഹെഡ് ഒാഫിസും പ്രശ്നം ഒഴിഞ്ഞ പ്രദേശങ്ങളിലെ ശാഖകളും തിങ്കളാഴ്ച രാവിലെ എേട്ടാടെ പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് ഇതിനകം രണ്ടു കോടി രൂപ നൽകി. പുറമെ, ജീവനക്കാർക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കറണ്ട് അക്കൗണ്ട് തുടങ്ങി. അക്കൗണ്ടിൽ ഇൗമാസം 31 വരെ ലഭിക്കുന്ന തുക ഇരട്ടിയാക്കി ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story