Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രെയിന്‍ ഗതാഗതം...

ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

text_fields
bookmark_border
തൃശൂര്‍: പ്രളയത്തെത്തുടര്‍ന്ന്‌ നിര്‍ത്തിവെച്ച . തിങ്കളാഴ്ച രാവിലെ എേട്ടാടെ തൃശൂര്‍ വഴിയുള്ള സര്‍വിസ്‌ ഇരുദിശകളിലേക്കും പുനരാരംഭിച്ചു. വടക്ക് നിന്ന് നിസാമുദ്ദീന്‍ എക്‌സ്‌പ്രസും തെക്കുനിന്ന്‌ എറണാകുളം-കണ്ണൂര്‍ ഇൻറര്‍സിറ്റി എക്‌സ്‌പ്രസുമാണ്‌ ആദ്യം കടന്നു പോയത്‌. നിസാമുദ്ദീന്‍ എക്‌സ്‌പ്രസാണ്‌ തൃശൂര്‍ സ്റ്റേഷനില്‍ ആദ്യം എത്തിയത്‌. അതേ സമയം ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ എതാനും ദിവസങ്ങളെടുക്കും. ചാലക്കുടി മുതല്‍ ഷൊർണൂര്‍ വരെയുള്ള സ്ഥലങ്ങളില്‍ വിവിധ ഭാഗങ്ങളിലാണ്‌ മണ്ണിടിച്ചലിനെത്തുടര്‍ന്ന്‌ ഗതാഗതം തടസ്സപ്പെട്ടത്‌. ചാലക്കുടിപ്പാലം, നെല്ലായി, കുറാഞ്ചേരി എന്നിവിടങ്ങളിലാണ്‌ പ്രധാനമായും മണ്ണിടിച്ചില്‍ ഉണ്ടായത്‌. ഇതേ തുടര്‍ന്ന്‌ എതാനും ദിവസമായി ഗതാഗതം പുനഃസ്ഥാപിക്കാന്‍ റെയില്‍വേ പരിശ്രമം നടത്തി വരികയായിരുന്നു. ചെന്നൈയില്‍ നിന്ന്‌ 200 തൊഴിലാളികളെ എത്തിച്ചാണ്‌ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്‌. ട്രെയിന്‍ ഗതാഗതം നിലച്ചതോടെ പതിനായിരങ്ങളാണ്‌ ദുരിതത്തിലായത്‌. ഇതിനിടെ വെള്ളക്കെട്ടിനെത്തുടര്‍ന്ന്‌ അപകടാവസ്ഥയിലായ തൃശൂര്‍-ഗുരുവായൂര്‍ റെയില്‍പാളം ചൊവ്വാഴ്ച വൈകീട്ടോടെ പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുമെന്ന്‌ സ്റ്റേഷന്‍ മാസ്റ്റര്‍ ജയകുമാര്‍ പറഞ്ഞു. മറ്റത്ത്‌ വാക ഗേറ്റിന്‌ ഇരുവശത്തും അരക്കിലോമീറ്റര്‍ മാറിയാണ്‌ പാളം അപകടത്തിലായത്‌. പാളത്തിനടിയിലുള്ള മണ്ണും മെറ്റലും ഒലിച്ചുപോയ നിലയിലാണ്‌. ഒന്നര മീറ്ററോളം താഴ്‌ച്ചയിലാണ്‌ മെറ്റല്‍ ഒലിച്ചുപോയിരിക്കുന്നത്‌.
Show Full Article
TAGS:LOCAL NEWS 
Next Story