Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാടുണർന്നു

നാടുണർന്നു

text_fields
bookmark_border
ചാവക്കാട്: മഴ മാറി വെള്ളക്കെട്ട് താഴ്ന്നതോടെ നാടും വിപണിയും ഉണർന്നു. ചാവക്കാട് നഗരത്തിൽ ദിവസങ്ങളായി അടഞ്ഞുകിടന്ന കടകളിൽ പലതും തുറന്നു. കുന്നംകുളം റോഡിൽ ചാവക്കാട് പൊലീസ് സ്റ്റേഷൻ മുതൽ വടക്കേ ബൈപാസിലും ഏനമാവ് റോഡിൽ ബൈപാസ് ജങ്ഷൻ വരെയും ചേറ്റുവ റോഡിൽ തെക്കേ ബൈപാസ് മേഖലയിലുമായി മൂന്ന് ഭാഗത്ത് ഉയർന്ന വെള്ളക്കെട്ട് ഇനിയും താഴ്ന്നിട്ടില്ല. ഈ പ്രദേശങ്ങളിലെ കടകൾ തുറക്കാനായിട്ടില്ല. ഇവിടെ കടകൾക്കകത്തേക്ക് വെള്ളം കയറിയിട്ടുണ്ട്. ചാവക്കാട്-പുതുപൊന്നാനി ദേശീയപാതയിൽ പുതിയ പാലം കഴിഞ്ഞ് മുല്ലത്തറ ജങ്ഷൻ, മണത്തല പള്ളി തുടങ്ങിയ സ്ഥലങ്ങൾ വരെയുള്ള ഭാഗം തകർന്നതിനാലും മറ്റ് മൂന്നു ഭാഗത്ത് വെള്ളക്കെട്ടുയർന്നതിനാലും വാഹനങ്ങൾ വളരെ പതുക്കെയാണ് നീങ്ങുന്നത്. രണ്ട് ദിവസമായി പൂട്ടിക്കിടന്ന നഗരത്തിലും പരിസര പ്രദേശത്തുമുള്ള പെട്രോൾ പമ്പുകൾ പലതും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതോടെ ചെറുവാഹനങ്ങളും നിരത്തിൽ സജീവമായി. ബലിപെരുന്നാൾ-ഒാണം കച്ചവടക്കാലത്ത് മഴയും പ്രളയവുമെത്തിയത് നഗരത്തിലെ കച്ചവടക്കാർക്ക് തിരിച്ചടിയായിരുന്നു. കടകൾ തുറന്നതിനാൽ നഗരത്തിലെ പെരുന്നാൾ-ഒാണം വിപണിയിൽ ആൾത്തിരക്കായിക്കഴിഞ്ഞു. രണ്ട് ദിവസമായി മഴ പെയ്യാത്തതിനാൽ തകർന്ന റോഡിൽ നിന്ന് പൊടിപടലം ഉയരുന്നുണ്ട്. ഗതാഗതം നിയന്ത്രിക്കാനെത്തിയ പൊലീസുകാരൻ മുഖം പാതികെട്ടിയാണ് ജോലി ചെയ്യുന്നത്. അതേസമയം നഗരത്തിലെ ചേറ്റുവ റോഡിലെ സ്വകാര്യ കെട്ടിടത്തിലും മണത്തല സ്കൂളിലും മദ്റസയിലും പുന്നയിലുമായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ആർക്കും വീടുകളിലേക്ക് മാറാൻ കഴിഞ്ഞിട്ടില്ല. റവന്യൂ അധികൃതർ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നുണ്ട്. എന്നിരുന്നാലും ചാവക്കാട് രാജാ സ്കൂളിലെ ക്യാമ്പ് ദുരിതാശ്വാസ ക്യാമ്പായി നഗരസഭ അധികൃതർ അംഗീകരിച്ചിട്ടില്ല. വെള്ളക്കെട്ടുണ്ടായതിനാൽ സഹായമെത്തിക്കാനാവില്ലെന്നും സമീപത്തെ മറ്റു ക്യാമ്പുകളിലേക്ക് ഇവിടെയുള്ളവർ മാറണമെന്നുമുള്ള വാശിയിലാണ് അധികൃതർ. എന്നാൽ സ്കൂൾ അധികൃതർ ഇവിടെ തമാസിക്കുന്നവർക്ക് സൗജന്യ ചികിത്സ ആരംഭിച്ചതായി ക്യാമ്പിലുള്ളവർ അറിയിച്ചു. ഞാ‍യാറാഴ്ചയും തിങ്കളാഴ്ചയുമായി ആയുർവേദ, അലോപ്പതി ചികിത്സാ സഹായമാണ് ക്യാമ്പിൽ ഒരുക്കിയത്. നഗരസഭയിലുൾെപ്പടെ മറ്റു പഞ്ചായത്തുകളിലും പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ ജില്ല ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ക്യാമ്പുകളിലെത്തി പരിശോധന നടത്തുന്നുണ്ട്. ഓരോ ക്യാമ്പിൽ പകർച്ചവ്യാധി എത്താതിരിക്കാനുള്ള ശ്രമവും ആരോഗ്യ വകുപ്പ് നോക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story