Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 5:18 AM GMT Updated On
date_range 21 Aug 2018 5:18 AM GMTപുനരധിവാസ പാക്കേജിൽ സർക്കാർ ജീവനക്കാരെ ഉൾപ്പെടുത്തണം -എൻ.ജി.ഒ.എ
text_fieldsbookmark_border
തൃശൂർ: മഹാപ്രളയത്തിൽ വീടും സർവസ്വവും നഷ്ടപ്പെട്ട സർക്കാർ ജീവനക്കാരെയും സർക്കാറിെൻറ പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം നൽകണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ.കെ. ബെന്നി ആവശ്യപ്പെട്ടു. പുനരധിവാസ പ്രവർത്തനങ്ങളിൽ അസോസിയേഷൻ സജീവ പങ്കാളിത്തം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ദുരന്തബാധിതർക്കൊരു കൈത്താങ്ങ്' എന്ന പേരിൽ അസോസിയേഷൻ തൃശൂർ മെഡിക്കൽ കോളജ് ബ്രാഞ്ച് കമ്മിറ്റി ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകാൻ നിത്യോപയോഗ സാധനങ്ങൾ സ്വീകരിക്കാൻ അഞ്ച് ദിവസമായി പ്രവർത്തിച്ചു വരുന്ന സംഭരണത്തിെൻറ സമാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻറ് കെ.എസ്. മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.എൻ. നാരായണൻ, സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. നദീറ, പി.എഫ്. രാജു, എം.ജി. രഘുനാഥ്, പി.എം. ഷീബു, എം.എസ്. വാസുദേവൻ, പി. ബിബിൻ, ടി. അൻസാർ, കെ.ആർ. ഉണ്ണികൃഷ്ണൻ, സി. സേതുമാധവൻ, ദിവ്യാബാലകൃഷ്ണൻ, എൻ. ഇന്ദു, കെ.വി. ഓമന, വി.എ. ബഷീർ, വി.എ. ഷാജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story