Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവളം ഗോഡൗണിൽ പരിശോധന; ...

വളം ഗോഡൗണിൽ പരിശോധന; വെള്ളത്തി​െൻറ സാമ്പിൾ എടുത്തു

text_fields
bookmark_border
തൃശൂർ: െവള്ളം കയറിയതിനെ തുടർന്ന് നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയ തൃശൂർ പനമുക്കിലെ വളം, കീടനാശിനി ഗോഡൗണിൽ ഉന്നത പരിശോധന നടന്നു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ്, കൃഷി വകുപ്പ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്. പരിസരത്തെ വെള്ളത്തിൽ വളത്തി​െൻറയും കീടനാശിനിയുടെയും അംശം കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സാമ്പിളും എടുത്തു. കെ. രാജൻ എം.എൽ.എ മന്ത്രി വി.എസ്. സുനിൽകുമാർ, കലക്ടർ എന്നിവരെ സംഭവത്തി​െൻറ ഗൗരവം ധരിപ്പിക്കുകയായിരുന്നു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ സുശീലയും സംഘവും 10 ലിറ്റർ വീതമുള്ള 10 കാനുകളിലാണ് കിണറുകളിൽ നിന്നും മറ്റും സാമ്പിളെടുത്തത്. വിഷാംശം കലർന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണിത്. വെള്ളത്തിൽ ഗപ്പി മത്സ്യങ്ങളെ ഇട്ടും പരിശോധിക്കും. ഗോഡൗൺ അനധികൃതമാണോയെന്നും പരിശോധിക്കുന്നുണ്ട്. അനധികൃത നിർമാണം നടന്നിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. പനമുക്ക് കാണിക്കമാതാ പള്ളിയുടെ സമീപമാണ് ഗോഡൗൺ. ഇവിടെ അരി സൂക്ഷിച്ചെന്നായിരുന്നു നാട്ടുകാരുടെ ധാരണ. ശനിയാഴ്ച കോൾപാടത്ത് ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് പരിസര പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെയാണ് വളവും കീടനാശിനിയുമാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് നാട്ടുകാർക്ക് മനസ്സിലായത്. അതിനിടെ ഗോഡൗണിൽ നിന്ന് സ്റ്റോക്ക് പൂർണമായും നീക്കം ചെയ്യാനും നടപടിയായി. പൊലീസും അന്വേഷണം തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story