Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനമിക്കണം; ഇൗ സൗഹൃദ...

നമിക്കണം; ഇൗ സൗഹൃദ കൂട്ടങ്ങളെ

text_fields
bookmark_border
തൃശൂർ: അതൊരു സ്വകാര്യ സൗഹൃദ കൂട്ടമായിരുന്നു. തങ്ങളുടെ സ്വകാര്യ നിമിഷങ്ങളും സന്തോഷങ്ങളും നവ സമൂഹ മാധ്യത്തിലൂടെ പങ്കുവെച്ച നഗരത്തിലെ ഏതാനും പേരടങ്ങിയ കൂട്ടം. നാട് പ്രളയത്തിൽ മുങ്ങിയപ്പോൾ അരയും തലയും മുറുക്കി അവരും രംഗത്തിറങ്ങി. ഒപ്പം നാടിനെ തിരിച്ചു പിടിക്കാൻ ആവുന്നത് ചെയ്യണമെന്ന് തങ്ങളുടെ ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്തു. തൃശൂർ സ​െൻറ്തോമസ് കോളജി​െൻറ തോപ്പ് ഇൻഡോർ സ്റ്റേഡിയം കേന്ദ്രീകരിച്ച് ഇവർ നടത്തിയ നീക്കത്തി​െൻറ പ്രതിഫലനം അത്ഭുതാവഹമായിരുന്നു. പ്രളയത്തെ അതിജീവിക്കും വിധം സഹായഹസ്തങ്ങൾ ഒഴുകിയെത്തി. അതോടെ ജില്ല ഭരണകൂടം അതിനെ ഏെറ്റടുത്തു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനസാമഗ്രികളുടെ ഒൗദ്യോഗിക സംഭരണ കേന്ദ്രമായി അത് മാറി. നഗരഹൃദയത്തിൽ ലൂർദ്ദ്പുരത്തെ അഡ്വ. ഷോബി ടി. വർഗീസ്, ജോജു മഞ്ഞില, ജോബി തോമസ്, കൗൺസിലർ ജോർജ് ചാണ്ടി, മനോജ് പൂവ്വത്തിങ്കൽ എന്നിവർ തുടങ്ങിവെച്ച ചെറുചുവടാണ് ജില്ലക്ക് മൊത്തം താങ്ങും സ്വാന്തനവുമായി രൂപാന്തരപ്പെട്ടത്. ഇവർ നൽകിയ സന്ദേശം നീളേ പരന്നു. ജില്ലയുടെ വിവിധ ഇടങ്ങളിൽനിന്നും ഇവിടേക്ക് ടൺകണക്കിന് സാമഗ്രികൾ എത്തി. ചെന്നെയിൽനിന്നും ബംഗളൂരുവിൽ നിന്നുപോലും സമൂഹ മാധ്യമ സൗഹൃദ കൂട്ടങ്ങൾ വൻതോതിൽ അവശ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റും എത്തിച്ചു. ചെറു സംഘങ്ങൾ, ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയായിരുന്നു മുൻപന്തിയിൽ. അതോടൊപ്പം നിരവധി പേർ സംഭരണ കേന്ദ്രത്തിൽ വളൻറിയർ സേവനത്തിനെത്തി. ജില്ല കലക്ടർ ഇടപ്പെട്ടതോടെയാണ് ഇതിന് ഒൗദ്യോഗിക സ്വഭാവം കൈവന്നത്. കേന്ദ്രത്തി​െൻറ ചുമതലക്കായി കലക്ടർ ഒരു ഡെപ്യൂട്ടി തഹസിൽദാരെ നിയോഗിച്ചു. എന്നാൽ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കാൻ ലൂർദ്ദ്പുരം സംഘത്തെ തന്നെ നിയോഗിക്കുകയും ചെയ്തു. അഡ്വ. ഷോബിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സമാന സ്വഭാവത്തോടെ ഒേട്ടറെ നവമാധ്യമ ഗ്രൂപ്പുകളാണ് എങ്ങും സേവനങ്ങൾ ചെയ്യുന്നത്. ബംഗളൂരുവിൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരും ബുള്ളറ്റ് യാത്രികരുമായ യുവാക്കളുടെ സംഘം ഇതിന് ഉദാഹരണമാണ്. ഇവരുടെ 'ഇന്ത്യ ബുൾ െറയ്ഡേഴ്സ്' വാട്ട്സ്ആപ് ഗ്രൂപ്പ് സാമാഹരിച്ച എട്ട് ലക്ഷത്തി​െൻറ സാമഗ്രികൾ വയനാട്, തൃശൂർ, കോട്ടയം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചു. കൂർക്കഞ്ചേരിയിലെ പ്രവാസികൾ അടങ്ങുന്ന 'സൂഫി' ഗ്രൂപ്പ് മറ്റൊരു ഉദാഹരണമാണ്. അഭിഭാഷകരുടെ സംഘങ്ങളും ഇക്കൂട്ടത്തിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story