Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂരിൽ 10 മരണംകൂടി;...

തൃശൂരിൽ 10 മരണംകൂടി; കുറാഞ്ചേരി ഉരുൾപൊട്ടലിൽ അവസാന മൃതദേഹവും കണ്ടെത്തി

text_fields
bookmark_border
തൃശൂർ: ജില്ലയിൽ ഞായറാഴ്ച പത്തു മരണംകൂടി. ഇതോടെ കഴിഞ്ഞ നാലു ദിവസമായി ജില്ലയിൽ മരിച്ചവരുടെ എണ്ണം 43 ആയി. ചില മൃതദേഹങ്ങൾ രക്ഷാപ്രവർത്തനത്തിനിടെയാണ് കണ്ടെത്തിയത്. വടക്കാഞ്ചേരി കുറാഞ്ചേരി ഉരുൾപൊട്ടലിൽപ്പെട്ട അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ച 19 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കുറാഞ്ചേരി മുണ്ടപ്ലാക്കൽ ജെൻസ​െൻറ ഭാര്യ സുമി എന്ന സുമിതയുടെ (34) മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. റോഡി​െൻറ അടിയിലൂടെ പോകുന്ന കൾവർട്ടിനടിയിൽ വൈകീേട്ടാടെയാണ് മൃതദേഹം കണ്ടത്. കൾവർട്ടിനടിയിൽനിന്ന് ദുർഗന്ധം ഉയർന്നതിനെതുടർന്ന് ഫയർഫോഴ്സും പൊലീസും തിരയുകയായിരുന്നു. ജെൻസ​െൻറയും സുമിതയുടെയും രണ്ടു മക്കളും ദുരന്തത്തിൽ മരിച്ചിരുന്നു. സുമിതയുടെ മൃതദേഹം ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി അത്താണി പരിശുദ്ധ വ്യാകുലമാതാവി​െൻറ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മാള മേഖലയിലാണ് അഞ്ചു പേർ മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ കുടുങ്ങിയ അന്നമനട വൈന്തല ചെമ്പകശ്ശേരി തോമസി​െൻറ (64) മൃതദേഹം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ബി.എസ്.എഫ് ആണ് കണ്ടെത്തിയത്. വീട്ടുകാരെല്ലാം കഴിഞ്ഞ ദിവസം സുരക്ഷിത സ്ഥാനങ്ങളിൽ പോയ ശേഷം വിലപ്പെട്ട രേഖകളെടുക്കാൻ തോമസ് വീട്ടിൽ നിൽക്കുകയായിരുന്നു. മാളയിൽ രക്ഷാപ്രവർത്തനത്തിനിെട കുഴഞ്ഞുവീണ യുവാവും മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മാള തോമാലിപറമ്പിൽ സഗീറാണ് (48) മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ശനിയാഴ്ച ഒഴുക്കിൽ കാണാതായ മാള വല്ലക്കുന്ന് പുന്നാംപറമ്പ് ഉൗക്കൻ ജോയിയുടെ മകൻ ജെമിയുടെ (30) മൃതദേഹം കണ്ടെടുത്തു. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ വീട്ടിൽ കുടുങ്ങിയ അന്നമനട വെണ്ണൂർ ആലത്തൂർ മച്ചിങ്ങൽ ഗോപിനാഥ​െൻറ (55) മൃതദേഹം ഞായറാഴ്ച കണ്ടെത്തി. അന്നമനടയിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് രോഗം ബാധിച്ച് ആശുപത്രിയിൽ എത്തിച്ച ആര്യംപറമ്പ് ലക്ഷംവീട് കോളനി തെക്കേടത്ത് പരമേശ്വര​െൻറ മകൻ ഗോപാലകൃഷ്ണനും (49) മരിച്ചു. ചേർപ്പ് രാജ കമ്പനിക്കടുത്ത് ഞായറാഴ്ച ഒരു മൃതദേഹം കണ്ടെത്തി. കരുവന്നൂർ നെടുത്തേടത്ത് മോഹനനാണ് (52) മരിച്ചത്. എടത്തിരുത്തിയിൽ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചയാൾ മരിച്ചു. സ​െൻറ് ആൻസ് കോൺവ​െൻറിലെ ക്യാമ്പിൽനിന്നും ശനിയാഴ്ച രാത്രി കാട്ടൂർ കരാഞ്ചിറ ആശുപത്രിയിൽ എത്തിച്ച എടത്തിരുത്തി കുമ്പളപറമ്പില്‍ ബാലനാണ് (64) മരിച്ചത്. വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ദിവസം കാണാതായ മുപ്ലിയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മുപ്ലിയം തട്ടിൽ കാട ഒൗസേപ്പി​െൻറ മകൻ ഷാജുവാണ് (46) മരിച്ചത്. എളവള്ളി വാക മാലതി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ വൃദ്ധൻ മരിച്ചു. വാക കാക്കത്തുരുത്ത് പൊന്നോത്ത് വേലായുധൻ (84) ആണ് മരിച്ചത്. ഞായറാഴ്ച മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷമാണ് മരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story