Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറാട്ടുപുഴയിൽ ബണ്ട്...

ആറാട്ടുപുഴയിൽ ബണ്ട് പുനർനിർമാണം തുടങ്ങി

text_fields
bookmark_border
തൃശൂർ: കരുവന്നൂർപുഴ ഗതിമാറിയൊഴുകി തകർത്തെറിഞ്ഞ ആറാട്ടുപുഴ ചെറിയപാലം ബണ്ട് പുനർനിർമാണം തുടങ്ങി. ജലസേചന വകുപ്പി​െൻറ നേതൃത്വത്തിൽ കുട്ടനാടിൽ നിന്നും എത്തിയ വിദഗ്ധരാണ് നിർമാണം നടത്തുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നിർമാണം നടത്തുന്നവരാണ് കുട്ടനാടിൽ നിന്നും പുനർനിർമാണത്തിനായി എത്തിയത്. തിങ്കളാഴ്ച കൂടുതൽ പേർ ഇവിടെ എത്തും. ബണ്ടും ഒപ്പം തകർന്ന ചെറിയപാലം ബണ്ട് റോഡും അടിയന്തരമായി പുനർനിർമിക്കാൻ മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സേനയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചിരുന്നു. പതിറ്റാണ്ടുകൾക്കുമുേമ്പ കൃഷിയാവശ്യത്തിന് നിർമിച്ച ചിറ, വർഷങ്ങൾക്കുമുമ്പ് കരിങ്കല്ലും സിമൻറും ചേർത്ത് ശക്തമാക്കിയ ബണ്ടാണ് ശക്തമായ ജലപ്രവാഹത്തിൽ ഒലിച്ചുപോയത്. ശനിയാഴ്ച പുലർച്ചയോടെയാണ് നാടിനെയാകെ ഭീതിയിലാഴ്ത്തി ആറാട്ടുപുഴ ബണ്ട് ചോർന്നൊലിക്കാൻ തുടങ്ങിയത്. പകൽ മൂന്നോടെ ബണ്ട് തകർത്തെറിഞ്ഞ് പുഴ വീടുകളിലൂടെയും പറമ്പുകളിലൂടെയും നാടാകെ പ്രവഹിക്കുകയായിരുന്നു. രാവിലെ പത്തോടെതന്നെ കുട്ടനാട്ടിൽനിന്നുള്ള എട്ട് അംഗ വിദഗ്ധസംഘവും സേനയിലെ നാലുപേരും ആറാട്ടുപുഴയിലെത്തി. വല്ലച്ചിറയിലെ യുവാക്കളുടെ നേതൃത്വത്തിൽ തെങ്ങുകളും കവുങ്ങുകളും മുറിച്ചിട്ട് ബണ്ടിനരികിൽ എത്തിച്ച് പ്രവർത്തനം തുടങ്ങി. തകർന്നടിഞ്ഞ ബണ്ടിൽ തെങ്ങിൻതടി അടിച്ചിറക്കി. കരിങ്കല്ലുകൾ നിറച്ച ചാക്കുകളും ബണ്ടിൽ നിരത്തികഴിഞ്ഞു. 30 ലോഡ് എം.സാൻഡ്കൂടി എത്തിച്ച് തിങ്കളാഴ്ചയോടെ, മറ്റു നിർമാണപ്രവർത്തനങ്ങൾകൂടി പൂർത്തീകരിച്ച് ബണ്ടിൽ വീണ്ടും വെള്ളം തടഞ്ഞുനിർത്താനാകും. വല്ലച്ചിറ പഞ്ചായത്ത് പ്രസിഡൻറ് സോഫി തോമസ്, പഞ്ചായത്ത് സെക്രട്ടറി, ചേർപ്പ് എസ്.ഐ, ആറാട്ടുപുഴ വില്ലേജ് ഓഫിസർ എന്നിവരെ ബണ്ടി​െൻറ താൽക്കാലിക പുനർനിർമാണത്തിനായി ചുമതലപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story