Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹത്തിരക്കില്ലാതെ...

വിവാഹത്തിരക്കില്ലാതെ ചിങ്ങത്തിലെ ആദ്യ ഞായർ

text_fields
bookmark_border
തൃശൂർ/ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറിൽ വിവാഹത്തിരക്കുകളില്ലാതെ ക്ഷേത്രങ്ങളും ഓഡിറ്റോറിയങ്ങളും. സാധാരണ ഞായറാഴ്ചകളിൽ പോലും വിവാഹത്തിരക്കിലാവുന്ന ഗുരുവായൂർ ക്ഷേത്രമുൾപ്പെടെ നിരവധി ക്ഷേത്രങ്ങളും ഓഡിറ്റോറിയങ്ങളുമെല്ലാം ചിങ്ങത്തിലെ ആദ്യ ഞായറിൽ തിരക്കൊഴിഞ്ഞു നിന്നു. ക്ഷേത്ര സന്നിധിയില്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹങ്ങളില്‍ പകുതിയോളം മാറ്റിവെച്ചു. 172 വിവാഹങ്ങള്‍ ശീട്ടാക്കിയിരുന്നെങ്കിലും തെണ്ണൂറോളം വിവാഹങ്ങള്‍ മാത്രമാണ് നടന്നത്. വിവാഹങ്ങള്‍ നടന്നതി​െൻറ രേഖകള്‍ സൂക്ഷിക്കുന്ന പതിവില്ലെങ്കിലും വിവാഹത്തിന് കാര്‍മികരാകുന്നവര്‍ നല്‍കിയ വിവരമനുസരിച്ചാണ് പകുതിയോളം വിവാഹങ്ങള്‍ നടന്നില്ലെന്ന് വ്യക്തമായത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹങ്ങളില്‍ തന്നെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. പലർക്കും റോഡ് മാർഗം എത്തിപ്പെടാൻ കഴിയാതിരുന്ന സാഹചര്യമായതിനാൽ വീട്ടിലും വീടിനോട് ചേർന്ന ക്ഷേത്രങ്ങളിലുമാണ് വിവാഹം നടത്തിയത്. സാധാരണ ഞായറാഴ്ച നൂറോളം വിവാഹങ്ങൾ ഗുരുവായൂരിൽ നടക്കാറുണ്ട്. അതിവിശേഷ മുഹൂർത്ത സമയങ്ങളിലും ചിങ്ങ മാസത്തിലെ ഞായറാഴ്ചകളിലും മുഹൂർത്തമുള്ള മറ്റു ദിവസങ്ങളിലും 200-600 വരെ വിവാഹം നടക്കാറുണ്ട്. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ 12 വിവാഹമാണ് ബുക്ക് ചെയ്തിരുന്നത്. ഇതിൽ നാെലണ്ണമാണ് നടന്നത്. അഞ്ച് ഓഡിറ്റോറിയങ്ങളുള്ളതിൽ രണ്ടിൽ മാത്രമാണ് ആവശ്യക്കാരുണ്ടായത്. തിരുവമ്പാടി ദേവസ്വത്തിൽ നാല് വിവാഹം നടന്നു. ഗുരുവായൂരിൽ നടത്താൻ നിശ്ചയിച്ച രണ്ട് വിവാഹം ഞായറാഴ്ച തിരുവമ്പാടിയിൽ നടന്നു. രണ്ട് ഓഡിറ്റോറിയങ്ങളാണ് ബുക്കിങ് ഉണ്ടായിരുന്നത്. ജില്ലയിലെതന്നെ പല വലിയ ഓഡിറ്റോറിയങ്ങളും ഞായറാഴ്ച ഒഴിഞ്ഞു കിടന്നു. കാറ്ററിങ് സർവിസുകാർക്കും ചിങ്ങത്തിലെ ആദ്യ ഞായർ തിരക്കില്ലാത്ത ദിവസമായി. ഞായറാഴ്ച ക്ഷേത്രത്തിലും തിരക്ക് കുറവായിരുന്നു. ഓണാവധി, ഞായറാഴ്ച, വിവാഹതിരക്ക് എന്നിവയെല്ലാം മൂലം ക്ഷേത്ര നഗരി അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിക്കുന്ന ദിവസമാകേണ്ട സ്ഥാനത്താണ് ഒട്ടും തിരക്കില്ലാതെ കടന്നുപോയത്. വിവാഹ വിരുന്നുകളിലും തിരക്കുണ്ടായിരുന്നില്ല. നിരവധി പേര്‍ നേരത്തെ ഏല്‍പ്പിച്ച സദ്യകള്‍ വേണ്ടെന്നു വെച്ചതായി കല്യാണ മണ്ഡപങ്ങളുടെയും സദ്യാലയങ്ങളുടെയും ഉടമകള്‍ പറഞ്ഞു. ഏറെ തിരക്കുണ്ടാവേണ്ട സമയത്ത് തീര്‍ഥാടകര്‍ ഒഴിഞ്ഞു നില്‍ക്കുന്നത് കച്ചവടക്കാര്‍ക്കും ഹോട്ടല്‍ ലോഡ്ജ് നടത്തിപ്പുകാര്‍ക്കും കനത്ത ആഘാതമായി. തൃശൂരിലേക്കുള്ള ബസ് ഗതാഗതം പുനരാരംഭിച്ചിട്ടില്ല. കുന്നംകുളം ഭാഗത്തേക്കും അപൂര്‍വമായി കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കുമാണ് ബസ് സര്‍വിസ് ഉള്ളത്. ഇന്ധനക്ഷാമം മൂലം സ്വകാര്യ വാഹനങ്ങളും കുറവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story