Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലയിൽ വൈദ്യുതി...

ജില്ലയിൽ വൈദ്യുതി വിതരണം പുനഃസ്​ഥാപിക്കുന്നു

text_fields
bookmark_border
തൃശൂർ: പ്രളയം മൂലം സുരക്ഷയുടെ ഭാഗമായി ഒാഫ് ചെയ്ത സബ് സ്റ്റേഷനുകളും ട്രാൻസ്ഫോർമറുകളും ചാർജ് ചെയ്ത് തുടങ്ങി. ഇരുട്ടിൽനിന്നാണ് ജില്ല ഇതോടെ കര കയറുന്നത്. ജില്ലയിൽ തൃശൂർ, ഇരിങ്ങാലക്കുട സർക്കിളുകളിലായി പത്തോളം സബ്സ്േറ്റഷനുകളും 2,000 ലേറെ ട്രാൻസ്ഫോർമറുകളും ഒാഫ് ചെയ്തിരുന്നു. തൃശൂർ സർക്കിളിൽ അഞ്ച് സബ് സ്റ്റേഷനാണ് ഒാഫ് ചെയ്തത്. വാടാനപ്പള്ളി, കണ്ടശാംകടവ്, മുല്ലശ്ശേരി, പുത്തൂർ, പട്ടിക്കാട് എന്നീ സബ്സ്േറ്റഷനാണ് വെള്ളം കയറിയതിനെതുടർന്ന് ഒാഫ് ചെയ്തത്. 890 ട്രാൻസ്ഫോർമറും ഒാഫ് ചെയ്തു. ഇതിൽ വാടാനപ്പള്ളി ഒഴിച്ചുള്ളത് ഞായറാഴ്ച ചാർജ് ചെയ്തു. 185 ട്രാൻസ്ഫോർമർ കൂടി ചാർജ് ചെയ്യാനുണ്ട്. ഇരിങ്ങാലക്കുട സർക്കിളിനു കീഴിൽ ചാലക്കുടി, മാള, അന്നമനട, പുത്തൻവേലിക്കര, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായി വലിയ മേഖലയിൽ വൈദ്യുതി വിതരണം നിലച്ചിരുന്നു. ഇവിടങ്ങളിലും വിതരണം പൂർവ സ്ഥിതിയിലാവുകയാണ്. ഇവിടെ 1200ലേറെ ട്രാൻസ്ഫോർമറുകൾ ഒാഫ് ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story