Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവളം, കീടനാശിനി...

വളം, കീടനാശിനി ഗോഡൗണിൽ വെള്ളം കയറി

text_fields
bookmark_border
തൃശൂർ: നെടുപുഴയിൽ . പരിസരത്തെ കിണറുകൾ വിഷലിപ്തമാവുമെന്ന ആശങ്ക പരന്നു. ഇവിടെ അനധികൃത നിർമാണം നടന്നുവെന്ന ആരോപണവും ഉയർന്നു. ഗോഡൗണിൽ വളവും കീടനാശിനിയുമാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഗോഡൗണിലെ ചരക്കുകൾ നീക്കുന്നതാണ് നല്ലതെന്ന് നാട്ടുകാർ ഉടമയോട് പറഞ്ഞിരുന്നേത്ര. എന്നാൽ,ഗോഡൗണിൽ നിന്ന് ചുവന്ന നിറത്തിൽ വെള്ളം പുറത്തേക്ക് വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ െപട്ടതിനെതുടർന്ന് പരിശോധിച്ചപ്പോഴാണ് അവിടെ വളവും കീടനാശിനിയുമാണെന്ന് മനസ്സിലായത്. ടൺകണക്കിന് സ്റ്റോക്കാണുള്ളത്. കോൾ പാടത്തിനടുത്തേക്ക് ഗോഡൗൺ നീണ്ടു കിടക്കുകയാണ്. കോളിൽ നിന്ന് ഇവിടേക്ക് വെള്ളം കയറി. അതോടെ വളവും കീടനാശിനിയും കോൾ വെള്ളത്തിലേക്കും കലർന്നു. ഇത് കിണറുകളിലേക്ക് എത്തുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. ഡിവിഷൻ കൗൺസിലർമാരും മറ്റു െപാതുപ്രവർത്തകരും സ്ഥലത്തെത്തി. ഏറെ വൈകിയും ലോറികളിൽ സ്റ്റോക്ക് നീക്കാൻ ശ്രമം നടക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story