Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശമംഗലം...

ദേശമംഗലം ഉരുള്‍പൊട്ടല്‍; നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

text_fields
bookmark_border
ചെറുതുരുത്തി: ദേശമംഗലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ നാലാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. പള്ളം കൊറ്റമ്പത്തൂര്‍കോളനി വാസി രഞ്ജിത്താണ് (24) മരിച്ചത്. അപകടത്തിൽപെട്ട ഹരിനാരായണന്‍ (33), ശിവദാസന്‍ (25), സജീവ് (36) എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്തിരുന്നു. മരണപ്പെട്ടവർക്ക് പള്ളം ഗവ. എല്‍.പി സ്കൂളില്‍ ശനിയാഴ്ച വൈകീട്ട് അന്ത്യാഞ്ജലി അർപ്പിച്ചു. നാട്ടുകാരോടൊപ്പം പൊലീസ്- ഫയര്‍ഫോഴ്സ് സംഘങ്ങളാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. കോളനിയിലെ 108 പേരെ ബുധനാഴ്ച രാത്രിയോടെ പള്ളം ഗവ. എല്‍.പി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു. ഇവിടെ നിന്നും വീടുകളിലേക്ക് പോയവരാണ് ഉരുൾപൊട്ടലിൽപെട്ട് മരിച്ചത്. ആറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story