Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒഴുക്കിൽപെട്ട താറാവ്​...

ഒഴുക്കിൽപെട്ട താറാവ്​ കർഷക​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
കുന്നംകുളം: പ്രളയത്തിൽപെട്ട താറാവുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചൂണ്ടൽപാടത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ കർഷകൻ ആലപ്പുഴ പള്ളിപ്പാട്ട് കളയിക്ക കിഴക്കേതിൽ രാജ​െൻറ മകൻ മണിയ​െൻറ (60) മൃതദേഹം ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ചിറപ്പറമ്പ് ചോറ്റിലപ്പാറയിൽ നിന്ന് കണ്ടെത്തി. ദീർഘകാലമായി കേച്ചേരി തുവാനൂരിൽ താമസിച്ചിരുന്ന ഇേദ്ദഹത്തി​െൻറ 1,600 ഒാളം താറാവുകൾ ചൂണ്ടൽപാടത്താണ് ഉണ്ടായിരുന്നത്. ബുധനാഴ്ച രാത്രി പാടത്ത് വെള്ളം കയറിയതോടെ ഒഴുക്കിൽപെട്ട താറാവുകളെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ കാണാതായത്. സംഭവ സമയം ഇയാളോടൊപ്പം ഉണ്ടായിരുന്ന സഹായിയെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. താറാവുകൾ ഉണ്ടായിരുന്നയിടത്ത് നിന്ന് 250 മീറ്റർ അകലത്തിലാണ് മൃതദേഹം കണ്ടത്. കുന്നംകുളം പൊലീസ് മേൽനടപടി സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story