Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകനോലി കനാൽ...

കനോലി കനാൽ ദേശീയപാതയിലെത്തി

text_fields
bookmark_border
കൊടുങ്ങല്ലൂർ: കരകവിഞ്ഞ് ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന കനോലി കനാൽ ദേശീയപാതയിലെത്തി. വെള്ളിയാഴ്ച മഴ മാറി നിെന്നങ്കിലും കനോലി കനാലിൽ ജലവിതാനം ഉയർന്നു. കരയിലേക്ക് വെള്ളം കയറിവരികയും ചെയ്തു. കനാലി​െൻറ ഇരുഭാഗത്തും താമസിക്കുന്ന ആയിരങ്ങൾ കടുത്ത ആശങ്കയിലാണ്. ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും വീടുകളും ഗൃഹോപകരണങ്ങളും നാശം നേരിടുകയാണ്. ചാലക്കുടി പുഴ കവിഞ്ഞതും പെരിയാറിൽനിന്നും മറ്റുമായി കാഞ്ഞിരപ്പുഴ വഴി വെള്ളം ഒഴുകുന്നതാണ് കനോലി കനാലിൽ വെള്ളം ഉയരാൻ കാരണമെന്ന് പറയുന്നു. ദേശീയപാതയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ആല വാസുദേവ വിലാസം സ്കൂളി​െൻറ കിഴക്ക് റോഡിനരികെ വരെ വെള്ളമെത്തി. ഇരുപത്തിയാറാം കല്ലിലും പൊരിബസാറിലുമെല്ലാം എൻ.എച്ചിന് സമീപം വെള്ളമെത്തി. മതിലകം മേഖലയിലും അക്കെരയും വെള്ളം ഉയരുന്നത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. അക്കരെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അവരെ മതിലകം സ​െൻറ് ജോസഫ്സ് സ്കൂളിലേക്ക് മാറ്റി. ചക്കരപ്പാടം ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വെള്ളം ഉയരാൻ തുടങ്ങിയതോടെ അഭയകേന്ദ്രം തേടി പോകുന്നവരുടെ എണ്ണവുമേറി. പ്രസ് ക്ലബ് ഒരു ലക്ഷം രൂപ നൽകി തൃശൂർ: കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ തൃശൂർ പ്രസ് ക്ലബ് ഒരു ലക്ഷം രൂപ നൽകി. കലക്ടർ ടി.വി. അനുപമക്ക് പ്രസ് ക്ലബ് സെക്രട്ടറി എം.വി. വിനീത കലക്ടറേറ്റിൽ എത്തിയാണ് തുകയുടെ ചെക്ക് കൈമാറിയത്.
Show Full Article
TAGS:LOCAL NEWS 
Next Story