Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്ഷാപ്രവർത്തനത്തിനിടെ ...

രക്ഷാപ്രവർത്തനത്തിനിടെ ഫയർമാൻ ഒഴുക്കിൽപെട്ടു; യുവാവിന് പാമ്പ് കടിയേറ്റു

text_fields
bookmark_border
കുന്നംകുളം: ചൂണ്ടലിൽ റോഡരികിൽ വടംകെട്ടാൻ ഒരുങ്ങുന്നതിനിടെ കുന്നംകുളം ഫയർസ്റ്റേഷനിലെ ഫയർമാൻ ഒഴുക്കിൽപെട്ടു. അൽപദൂരം ഒഴുകിപ്പോയ ഫയർമാൻ അഭിലാഷ് കുമാറിനെ പിന്നീട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. പോർക്കുളം പഞ്ചായത്ത് ഓഫിസിന് എതിർവശത്തെ പാടത്ത് താമസിക്കുന്ന രാജനെയും കുടുംബത്തേയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാറേമ്പാടം സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് പാമ്പ് കടിയേറ്റത്. പാറേമ്പാടം വടക്കൻ വിജുവിനെ (43) മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാടത്ത് നാലര അടിയോളം വെള്ളം കയറിയിരുന്നു. അതിലൂടെ പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കാട്ടകാമ്പാൽ പഞ്ചായത്തിലെ രണ്ടിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. പഴഞ്ഞി ഗവ. സ്കൂളിൽ 36 പേരും കാട്ടകാമ്പാൽ ഇ.എം.എൽ.പി സ്കൂളിൽ ഒമ്പത് പേരും താമസിക്കുന്നു. പഞ്ചായത്ത് പ്രദേശത്തെ ജെറുസലേം ദേവി നഗറിലും വീട് തകർന്നിട്ടുണ്ട്. കൃഷ്ണദാസി​െൻറ ഓടിട്ട വീടാണ് തകർന്നത്. സംഭവ സമയം ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. പട്ടിത്തടം കോഴിക്കുളത്തിന് സമീപം അഞ്ച് വീടുകളിൽ വെള്ളം കയറി. വീടുകളിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി. പോർക്കുളം പഞ്ചായത്ത് കുടുംബശ്രീ അക്കിക്കാവ് വനിത ഹോസ്റ്റലിലും 10 പേരെ താമസിപ്പിച്ചിട്ടുണ്ട്. വടുതലയിലെ കരിയന്തടത്ത് മൂന്ന് വീടുകളാണ് തകർന്നത്. ആന്തുപറമ്പിൽ ആയിഷക്കുട്ടി, ഒസാരു വീട്ടിൽ സിദ്ദീഖ്, അമ്പലത്ത് വീട്ടിൽ മിസിരിയാ സിദ്ദീഖ് എന്നിവരുടെ വീടുകളാണ് തകർന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story