Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചൂണ്ടൽ പാറന്നൂരിൽ റോഡ് ...

ചൂണ്ടൽ പാറന്നൂരിൽ റോഡ് തകർന്നു

text_fields
bookmark_border
കുന്നംകുളം: മഴയെ തുടർന്ന് വെള്ളം കയറിയതോടെ സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു. തൃശൂർ - കുന്നംകുളം റൂട്ടിലെ ചൂണ്ടൽ-പാറന്നൂർ പാടത്ത് റോഡ് തകർന്നു. റോഡിൽ രണ്ട് അടിയോളം വെള്ളം കയറി. ഒഴുക്ക് ശക്തമായതിനാൽ ഗതാഗതം തടസ്സപ്പെട്ടു. പാറന്നൂരിൽ വെള്ളിയാഴ്ച രാവിലെയാണ് േറാഡ് തകർന്നത്. റോഡി​െൻറ ഇരുവശത്തുമുള്ള വെള്ളം കുറഞ്ഞാലും ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകും. റോഡിന് ആവശ്യമായ ബലം നൽകിയെങ്കിലേ പാത തുറന്നുകൊടുക്കാനാകൂവെന്ന അവസ്ഥയിലാണ്. കേേച്ചരിയിൽ കുടുങ്ങിയവർക്ക് വേണ്ടി രണ്ട് സ്കൂളുകളും കല്യാണമണ്ഡപങ്ങളും തുറന്നുനൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മഴ അൽപം മാറിയതോടെ ചൂണ്ടൽ-പാറന്നൂർ മേഖലയിൽ വെള്ളം താഴ്ന്നു തുടങ്ങിയിട്ടുണ്ട്. കുന്നംകുളത്ത് ഇപ്പോഴും ബസ് സർവിസ് പുനരാരംഭിച്ചിട്ടില്ല. പഴഞ്ഞി മേഖലയിലേക്ക് രണ്ട് ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. നഗരത്തിൽ കച്ചവട സ്ഥാപനങ്ങൾ പലതും അടഞ്ഞുകിടക്കുകയാണ്. ചരക്കു ലോറികൾ നിലച്ചതോടെ പച്ചക്കറി ഉൾപ്പെടെ ഉൽപന്ന വിതരണം മുടങ്ങി. ടാങ്കർ ലോറികൾ വരാതിരുന്നതോടെ പെട്രോൾ പമ്പുകൾ കാലിയായി. കുന്നംകുളത്ത് താഴത്തെ പമ്പിലൊഴുകെ പെരുമ്പിലാവ്, കേച്ചേരി മേഖലയിലെ പമ്പുകൾ പൂട്ടി. നെറ്റ്വർക്ക് തകരാർമൂലം നഗരത്തിലെ പല ബാങ്കുകളിലും വെള്ളിയാഴ്ച ഇടപാടുകൾ തടസ്സപ്പെട്ടു. വടുതല ഗവ. യു.പി സ്കൂൾ, കിഴൂർ ഗവ.േപാളിടെക്നിക് കോളജ്, ചെമ്മണൂർ അപ്പുണ്ണി മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. വടുതലയിൽ 80 വീടുകളിലേക്കാണ് വെള്ളം കയറിയത്. രണ്ട് വീടുകൾ മഴയിൽ തകർന്നു. ആനായ്ക്കൽ ചെമ്മണൂരിൽ നാല് കുടുംബങ്ങളിലെ 26 പേരാണ് അപ്പുണ്ണി മെമ്മോറിയൽ സ്കൂളിൽ കഴിയുന്നത്. ചെമ്മണൂരിൽ നാലുവീടുകൾ താമസയോഗ്യമല്ലാതായി. ചെമ്മണൂരിൽ വെള്ളം താഴാത്തതിനാൽ വാഹനസഞ്ചാരവും ഇല്ലാത്ത സ്ഥിതിയാണ്. വടുതല ഗവ. സ്കൂളിൽ നിരവധി പേരാണ് കഴിയുന്നത്. പലയിടത്തും രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെങ്കിലും വില്ലേജ് അധികാരികൾക്ക് നഷ്ടം കണക്കാക്കാനായിട്ടില്ല. വെള്ളം കുറഞ്ഞെങ്കിലേ അതിന് സാധിക്കൂവെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. അക്കിക്കാവ്, കല്ലഴിക്കുന്ന്, അകതിയൂർ എന്നിവിടങ്ങളിലായി മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പഴുന്നാന, പന്തല്ലൂർ മേഖലയിൽ വെള്ളം താഴ്ന്നിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story