Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ ക്യാമ്പ്​...

ദുരിതാശ്വാസ ക്യാമ്പ്​ പോലെ തൃശൂർ റെയിൽവേ സ്​റ്റേഷൻ

text_fields
bookmark_border
തൃശൂർ: ഗുജറാത്തിലെ വ്യാപാരി നന്ദലാൽ ഭായ് രണ്ടു ദിവസമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ട്. വ്യാപാരാവശ്യാർഥം അദ്ദേഹത്തിന് കൊല്ലത്തും മധുരയിലും എത്തേണ്ടതായിരുന്നു. എന്നാൽ, ട്രെയിൻ സർവിസ് നിർത്തിയതോടെ തൃശൂരിൽ കുടുങ്ങി. ഹുബ്ലി-കൊച്ചുവേളി, ചെന്നെ-തിരുവനന്തപുരം ട്രെയിനുകൾ തൃശൂരിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നു. അതോടെ ഇൗ വണ്ടികളിൽ തുടർന്നു യാത്ര ചെയ്യേണ്ടവരും തമിഴ്നാട്ടിലേക്കും ഉത്തന്ത്യേയിലേക്കും പോകേണ്ടവരുമായ യാത്രക്കാരും തൃശൂരിൽ കുടുങ്ങി. നൂറുകണക്കിന് യാത്രക്കാരാണ് സ്റ്റേഷനിൽ കുടുങ്ങിയത്. സ്റ്റേഷ​െൻറ കാത്തിരിപ്പ് കേന്ദ്രങ്ങളിലും മറ്റിടങ്ങളിലും ട്രെയിനിലുമായാണ് യാത്രക്കാർ തങ്ങിയത്. അതോടെ റെയിൽവേ സ്റ്റേഷന് ദുരിതാശ്വാസ ക്യാമ്പി​െൻറ പ്രതീതിയായി. ശനിയാഴ്ച വൈകീട്ട് വരെ സർവിസ് നിർത്തിവെക്കാൻ റെയിൽവേ തീരുമാനിച്ചതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചു. ഇതിനിടെ റെയിൽവേ സ്റ്റേഷനിൽനിന്ന് ഷൊർണൂർ വഴി കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരെ പാലക്കാെട്ടത്തിച്ചു. അവടെ നിന്ന് ട്രെയിൻ സർവിസുണ്ട്. ഉത്തരേന്ത്യയിലേക്കും തമിഴ്നാട്ടിലേക്കും മറ്റും പോകേണ്ട നിരവധി യാത്രക്കാർ ഇങ്ങനെ പാലക്കാെട്ടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story