Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 5:32 AM GMT Updated On
date_range 18 Aug 2018 5:32 AM GMTജില്ലക്ക് ദാഹിക്കുന്നു
text_fieldsbookmark_border
തൃശൂർ: കഴിഞ്ഞ വേനലിനുപോലും ജില്ലക്ക് ഇത്രയധികം ദാഹിച്ചിട്ടില്ല. ചുറ്റും വെള്ളം. കിണറുകളും ജലാശയങ്ങളും നിറഞ്ഞു കവിഞ്ഞിട്ടുപോലും കുടിക്കാൻ വെള്ളമില്ലാതെ തൊണ്ട വരളുന്ന അവസ്ഥ. ഇതാണിപ്പോൾ ജില്ല നേരിടുന്ന പ്രതിസന്ധികളിൽ ഒന്ന്. ജലസ്രോതസ്സുകളിൽ കക്കൂസ് മലിന്യം കലർന്ന സ്ഥിതിയായി. സകല മാലിന്യവും വഹിച്ചാണ് ജലം ഒഴുകിയെത്തുന്നത്. തിളപ്പിച്ചാറിയ ശേഷം കുടിക്കാനാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പെങ്കിലും വെള്ളം കിട്ടിയാൽ േപാലും തിളപ്പിക്കാനാകാത്ത സ്ഥിതിയാണ്. കമ്പനികൾക്ക് വെള്ളം എത്തിക്കാൻ ഒരു സൗകര്യവും ഇല്ല. മാത്രമല്ല, ലഭ്യതയും പ്രശ്നമാണ്. ആശുപത്രികൾ, വിവിധ ഒാഫിസുകൾ, ദുരന്ത നിവാരണ ക്യാമ്പുകൾ അടക്കം കുടിെവള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. അതിനിടെ കമ്പനികളുടെ സ്റ്റോക്കും ഏതാണ്ട് തീർന്ന മട്ടാണ്.
Next Story