Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലയുടെ കിഴക്കൻ മേഖല ...

ജില്ലയുടെ കിഴക്കൻ മേഖല ഉരുൾപൊട്ടൽ ഭീതിയിൽ

text_fields
bookmark_border
പട്ടിക്കാട്: കണ്ണെത്താ ദൂരത്തുള്ള മല എപ്പോൾ വേണമെങ്കിലും താഴെ വരാവുന്ന അവസ്ഥ. കുഞ്ഞുങ്ങളും കിടപ്പിലായവരും ഉൾപ്പെടെ എവിടേക്ക് കൊണ്ടുപോകുമെന്നറിയാതെ ഭീതിയിൽ കഴിച്ചുകൂട്ടുകയാണ് ജില്ലയിലെ കിഴക്കൻ മേഖല. മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ച കുതിരാൻ മലയോട് ചേർന്ന് കിടക്കുന്നവരും മറ്റ് മലയോര മേഖലയോടു ചേർന്നവരുമാണ് ഉരുൾപൊട്ടൽ ഭീതിയിൽ വീട് വിട്ട് പോയത്. ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമല്ലെങ്കിലും ഇടക്കിടെ മണ്ണിടിഞ്ഞ് വീഴുന്നതാണ് ആശങ്കപരത്തുന്നത്. കുതിരാൻ മലയോട് ചേർന്ന ഉറവുംപാടം മേഖലയിൽനിന്ന് എല്ലാ കുടുംബങ്ങളും ബന്ധു വീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി. ഈ ഭാഗത്ത് ഉരുൾപൊട്ടി റോഡുവരെ മണ്ണും പാറകളും എത്തി. താണിപ്പാടം മേഖലയിൽ ഉരുൾപൊട്ടിയതിനെത്തുടർന്ന് ഈ മേഖലയിലുള്ളവരെ കണ്ണാറയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. സമാന അവസ്ഥയാണ് ആദിവാസി മേഖലയായ പൂവൻച്ചിറയിലും. പീച്ചി ഡിവിഷ​െൻറ പരിധിയിലെ കാടിനുള്ളിൽ ഉരുൾപാട്ടൽ രൂക്ഷമാണ്. വെള്ളവും ചളിയും കുത്തിയൊലിച്ചെത്തിയതോടെ ആദിവാസി മേഖല ഭീതിയിൽ കഴിയുകയാണ്. കുതിരാനിൽ മണ്ണ് നീക്കൽ തുടരുന്നു; കുടുങ്ങിക്കിടക്കുന്നത് 2000ലേറെ വാഹനങ്ങൾ പട്ടിക്കാട്: കുതിരാനിൽ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. ഇവിടെ പാചകവാതകവുമായി പോയ ടാങ്കറിന് മുകളിലേക്കും മണ്ണ് വീണു കിടക്കുകയാണ്. അതിനാൽ ഫയർഫോഴ്സി​െൻറ സഹായം തേടിയിട്ടുണ്ട്. അതേസമയം, കുതിരാൻ മലയുടെ റോഡിനോട് ചേർന്ന പലഭാഗങ്ങളും ദുർബലാവസ്ഥയിലാണ്. മഴ തുടർന്നാൽ ഇടിഞ്ഞു വീഴാവുന്ന അവസ്ഥയാണ് കുതിരാൻ ക്ഷേത്രത്തോട് ചേർന്ന രണ്ട് സ്ഥലങ്ങൾ. ഗതാഗതം തടസ്സപ്പെട്ടതോടെ ദേശീയപാതയും ഇരു ഭാഗത്തുമായി കുടുങ്ങിക്കിടക്കുന്നത് രണ്ടായിരത്തിലേറ ചരക്ക്-യാത്രാ വാഹനങ്ങൾ. വാണിയമ്പാറ ഭാഗത്ത് കുടുങ്ങിയ വാഹനങ്ങൾ കുറേയൊക്കെ തിരിച്ചു പോയിട്ടുണ്ട്. ലോറികളിലും മറ്റുമായി കഴിയുന്നവർക്ക് ഭക്ഷണത്തിന് വലിയ പ്രതിസന്ധിയാണ് ഉള്ളത്. പ്രദേശത്തെ കടകളിലും മറ്റും ഭക്ഷ്യ വസ്തുക്കൾ തീർന്നു.മൂന്നു ദിവസമായി ഗതാഗതം നിശ്ചലമായിട്ട്.
Show Full Article
TAGS:LOCAL NEWS 
Next Story