Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരുമകളുടെ...

മരുമകളുടെ വിവാഹച്ചടങ്ങിന്​ പോകാനാവാതെ ​ട്രാൻ. ബസിൽ കുടുങ്ങി

text_fields
bookmark_border
തൃശൂർ: ബുധനാഴ്ച കോയമ്പത്തൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കയറിയതാണ് ജീവനും ഭാര്യയും സഹോദരിയും. കൂടെ കുട്ടികളുമുണ്ട്. അടൂർ ഏഴംകുളത്ത് ശനിയാഴ്ച സഹോദരിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പെങ്കടുക്കേണ്ടവരാണിവർ. കഴിഞ്ഞ രണ്ടു ദിവസമായി തൃശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ കുടുങ്ങിയ ഇവർ തങ്ങൾ വന്ന കോയമ്പത്തൂർ-കൊട്ടാരക്കര സൂപ്പർ ഫാസ്റ്റിൽ തന്നെയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ബസിൽ തന്നെയാണ് ഉറക്കം. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ. കാൻറീനിൽ നിന്ന് ഭക്ഷണവും. സ്റ്റാൻഡിൽ എത്തിപ്പെട്ടത് ആശ്വാസമായെന്ന് കരുതുേമ്പാൾ തന്നെ ജീവ​െൻറ ഉള്ള് പിടക്കുകയാണ്. അമ്മാവ​െൻറ സ്ഥാനത്തു നിന്ന് ചെയ്യേണ്ട ചടങ്ങുകൾക്ക് എങ്ങനെ എത്തുമെന്നാണ് കോയമ്പത്തൂരിൽ ഡ്രൈവറായ ജീവ​െൻറ ആധി. സഹോദരി മഞ്ജുവും വലിയ മാനസിക സമ്മർദത്തിലാണ്. വിവാഹച്ചടങ്ങിനെത്താൻ വളരെ ആഹ്ലാദത്തോടെ പുറപ്പെട്ട് നടുവഴിയിലായ ദുഃഖത്തിലാണ് മഞ്ജു. ഞായറാഴ്ചയാണ് വിവാഹം. ശനിയാഴ്ച പ്രധാന ചടങ്ങായ വിരുന്നുമുണ്ട്. ജീവ​െൻറ ഭാര്യ ശാന്തിനി, മകൾ 12 കാരി സുകന്യ, മഞ്ജുവി​െൻറ മകൾ രണ്ടര വയസ്സുകാരി ജ്യോബിക എന്നിവരും ഒപ്പമുണ്ട്. രണ്ടു ദിവസമായി രാത്രി കൊതുക് കടിയേറ്റ് ബസിൽ കഴിയുന്ന ഇവർക്ക് ശരിക്ക് ഉറങ്ങാൻ കഴിയാത്ത പ്രശ്നങ്ങളുമുണ്ട്. ബസിൽ ഇവർ മാത്രമല്ല. കോയമ്പത്തൂരിൽ നിന്നും വഴിയിൽ നിന്നും കയറിയ യാത്രക്കാരുമുണ്ട്. രണ്ട് ദിവസമായി ഇവരുടെ താമസവും ബസിൽ തന്നെ. കുതിരാനിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഷൊർണൂരിൽ നിന്ന് ബസ് കയറിയവരുമുണ്ട്. മൂകാംബിക േക്ഷത്ര ദർശനം കഴിഞ്ഞ് ട്രെയിനിൽ ഷൊർണൂരിൽ ഇറങ്ങിയ രാജീവും ഭാര്യ ശ്രീലക്ഷ്മി, മക്കളായ സിദ്ധാർഥ്, ദേവദത്ത്, പ്രണവ്, ശ്രീലക്ഷ്മിയുടെ സഹോദരി ജ്യോതി തുടങ്ങിയവർ ട്രെയിൻ ഷൊർണൂരിൽ സർവിസ് നിർത്തിയതിനെ തുടർന്നാണ് ബസിൽ കയറിയത്. മുംബൈയിൽ നിന്ന് ട്രെയിനിൽ വന്ന മേരിക്കുട്ടിയും മകൻ ബ്ലെസ്ഡ് തോമസും ഇൗ ബസിൽ കുടുങ്ങിയത് ഇതുപോലെ തന്നെയാണ്. ഏതാണ്ട് 50 യാത്രക്കാരാണ് ഇങ്ങനെ ബസിൽ താമസമാക്കിയത്. അടൂർ, കോട്ടയം, തിരുവല്ല, കൊട്ടാരക്കര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണിവർ.
Show Full Article
TAGS:LOCAL NEWS 
Next Story