Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി നഗരവും...

ചാലക്കുടി നഗരവും പരിസരങ്ങളും മുങ്ങി

text_fields
bookmark_border
ചാലക്കുടി: പുഴയിൽനിന്ന് വെള്ളം കയറി ചാലക്കുടി നഗരമാകെ വെള്ളക്കെട്ടിലായി. സൗത്ത് ജങ്ഷൻ മുതൽ നോർത്തും കടന്ന് ആശ്രമം ജങ്ഷൻ വരെ മുേട്ടാളം വെള്ളത്തിലാണ്. ചാലക്കുടി ബസ് സ്റ്റാൻഡ്, ചന്ത തുടങ്ങി പ്രധാന സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നഗരസഭയുടെ 70 ശതമാനം പ്രദേശവും മുങ്ങി. സമീപ പഞ്ചായത്തുകളായ പരിയാരം, കൊരട്ടി, കാടുകുറ്റി എന്നിവിടങ്ങൾ 80 ശതമാനവും വെള്ളത്തിലാണ്. വ്യാഴാഴ്ച രാവിലെ മുതൽ പുഴയിൽ നിന്ന് വെള്ളം ഉയർന്ന് മാർക്കറ്റ് റോഡിലൂടെയും വെട്ടുകടവ് റോഡിലൂടെയും ഷാപ്പ് റോഡിലൂടെയും നഗരത്തിലേക്ക് ഒഴുകി എത്തിയതാണ് വിനയായത്. വെള്ളം ശക്തമായി നഗരഹൃദയമായ മെയിൻ റോഡിലേക്ക് എത്തുകയും കോൺവൻറ് കടിച്ചീനി റോഡിലൂടെ പോസ്റ്റ് ഒാഫിസിന് സമീപം റെയിൽവേ സ്റ്റേഷനിൽ എത്തി. ആട്ടതോട് ജങ്ഷൻ നിറഞ്ഞൊഴുകി. ദേശീയ പാതയിലേക്ക് മുട്ടുന്ന ട്രാംവേ റോഡ് മുങ്ങിപ്പോയി. മാള റോഡിൽ കാർമൽ സ്കൂൾ, എസ്.എച്ച് കോളജ്, േകാട്ടാറ്റ്, അണ്ണല്ലൂർ പഴയതോട് ഭാഗം എന്നിവിടങ്ങളിൽ വെള്ളം പൊങ്ങി. കെ.എസ്.ആർ.ടി.സി റോഡ്, പഴയ ദേശീയപാത ഇടിക്കൂട് പാലം വരെ വെള്ളം എത്തി. തൃശൂർ ഭാഗത്ത് നിന്ന് ചാലക്കുടിയിൽ എത്താനുള്ള ഏക മാർഗം കോട്ട പനമ്പിള്ളി റോഡിലൂടെ വളഞ്ഞ് ചൗക്ക വഴി വെള്ളിക്കുളം റോഡാണ്. എങ്കിലും ചാലക്കുടി എത്താനാവില്ല. കൂടപ്പുഴ വഴി വളഞ്ഞുപോയി നോർത്ത് വരെ എത്താം. വെള്ളിയാഴ്ച ഉച്ചയോടെ വെള്ളം പിൻവാങ്ങുന്ന ലക്ഷണം പ്രകടമാക്കിയിട്ടുണ്ടെങ്കിലും വൈകീട്ട് മഴ ഉരുണ്ടുകൂടിയതോടെ ജനം ആശങ്കയിലാണ്. വ്യാഴാഴ്ച വൈകീേട്ടാടെ പലരും വീട് വിടുകയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ബന്ധുവീടുകളിലേക്കും മാറി. കോട്ടാറ്റ്, മൂഞ്ഞേലി, തച്ചിടപ്പറമ്പ്, പോൾസൻ നഗരം, തോട്ടവീതി, സി.എം.എസ് സ്കൂൾ, കാർമൽ സ്കൂൾ, എസ്.എച്ച് കോളജ് ഹൗസിങ് ബോർഡ് കോളനി, ചേനത്ത്നാട്, താലൂക്ക് ആശുപത്രി പരിസരം, വെട്ടുകടവ്, ആറാട്ടുകടവ്, പൂങ്കുടിപാടം, ആര്യങ്കാല പള്ളി പരിസരം, സ​െൻറർ തുടങ്ങിയവ വെള്ളക്കെട്ടിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story