Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരണം ഒഴുകിപ്പോയി;...

മരണം ഒഴുകിപ്പോയി; സ്​നേഹം സാഹസികമായി കരകയറി

text_fields
bookmark_border
മാള: രക്ഷാപ്രവർത്തനത്തിന് പോകുന്നതിനിടെ ഒഴുക്കിൽപെട്ട വാഹനത്തിൽനിന്ന് അഞ്ച് യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി. പൊയ്യ പഞ്ചായത്ത് ഡ്രൈവർ ഷാജി, മംഗലശേരി അബ്ദുൽ ഖാദർ, ബാബു മംഗലത്ത്, കണ്ണൻകുട്ടി വാസു, മില്ലേനിയം സ്ട്രീറ്റ് ജോജോ എന്നിവരാണ് ആറ് മണിക്കൂറിനു ശേഷം ജീവിതത്തിലേക്ക് തിരികെയെത്തിയത്. വൈദ്യുതി കമ്പി വഴി തൂങ്ങിയെത്തിയ താണിക്കാട് മണന്തറ സജീവനാണ് (40) ഇവരുടെ രക്ഷകനായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ രാത്രി മാള ചാൽ കവിഞ്ഞൊഴുകിയിരുന്നു. കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലൂടെ ഭീതിജനകമായാണ് ചാൽ ഒഴുകി. തോണി കൊണ്ടുവരുന്നതിന് ശക്തമായ ഒഴുക്കിനെ വകവെക്കാതെ ടിപ്പർ ലോറിയിലാണ് ഇവർ അഞ്ച് പേർ പുറെപ്പട്ടത്. മറുകര കടക്കാനുള്ള ശ്രമത്തിനിടെ ലോറി നിന്നു. ലോറി മുന്നോട്ടെടുക്കാനുള്ള ശ്രമം വിജയിച്ചില്ല. കുടുങ്ങിപ്പോയ ഇവരെ രക്ഷിക്കുന്നതിന് നാട്ടുകാർ ശ്രമം നടത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കയർകെട്ടി ഇവരുടെ അടുത്തെത്താനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നേവിയുടെ സഹായം തേടി. മണിക്കൂറുകൾക്ക് ശേഷം നേവിയുടെ ഹെലികോപ്ടർ അപകടസ്ഥലത്തിന് മുകളിലൂടെ പലവട്ടം പറന്നുവെങ്കിലും ഇറങ്ങാനായില്ല. ദൗത്യം പരാജയപ്പെട്ടതോടെയാണ് താണിക്കാട് സ്വദേശി സജീവൻ വൈദ്യുതി തൂണിൽ പിടിച്ചു കയറി കമ്പിയിൽ തൂങ്ങിയത്. ഇത് അപകടമാണെന്ന് കണ്ട് ആൾകൂട്ടം ഇയാളെ തടഞ്ഞു. പക്ഷെ ഉച്ചക്ക് 12ന് ശേഷം വീണ്ടും സജീവൻ ശ്രമം നടത്തി. സുഹൃത്ത് മുരളിയും സഹായത്തിന് എത്തി. ഇരുവരും വടവും ലൈഫ് ജാക്കറ്റുകളുമായി വൈദ്യുതി തൂണിൽ കയറി. കമ്പിയിൽ തൂങ്ങിയും ചവിട്ടിയും 200 മീറ്റർ ദൂരെയുള്ള ടിപ്പർ ലോറിക്ക് സമീപം എത്തി. വടത്തി​െൻറ ഒരു ഭാഗം ടിപ്പർ ലോറിയിലേക്ക് എറിഞ്ഞുനൽകി. തുടർന്ന് അഞ്ചുപേരും കരയിലെത്തി. അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തിയ സജീവനെ നാട്ടുകാർ അഭിനന്ദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story