Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്​.ആർ.ടി.സിക്ക്​...

കെ.എസ്​.ആർ.ടി.സിക്ക്​ തുച്ഛം സർവിസ്​; യാത്രക്കാരുടെ ബഹളം

text_fields
bookmark_border
തൃശൂർ: വീടണയാനും ലക്ഷ്യസ്ഥാനത്ത് എത്താനും യാത്രക്കാർ മുഴുവൻ കെ.എസ്.ആർ.ടി.സി ആശ്രയിച്ചപ്പോൾ ഡിപ്പോയിൽ തിരക്കും ബഹളവും. എന്നാൽ സർവിസ് നടത്തിയതാവെട്ട വെറും ആറെണ്ണം. അതിനിടെ ബസ് സർവിസ് നടത്താത്തത്ത് വൻ പ്രതിഷേധങ്ങൾക്കിടയാക്കുന്നു. വെള്ളിയാഴ്ച പാലക്കാട് ഭാഗത്തേക്ക് ഷൊർണൂർ വഴി ആറ് സർവിസുകൾ നടത്തിയെങ്കിലും പിന്നീട് തുടർന്നില്ല. പൊലീസി​െൻറ ക്ലിയറൻസ് ലഭിച്ചാൽ മാത്രമെ സർവിസ് നടത്താനാവൂ എന്ന നിലപാടുമായി കെ.എസ്.ആർ.ടി.സി അധികൃതരും രംഗത്തുവന്നു.ഇേതാടെ പ്രശ്നം വഷളായി. വൈകീേട്ടാടെ എത്തിയ സുൽത്താൻബത്തേരി - മാവേലിക്കര സൂപ്പർഫാസ്റ്റ് ബസ് തൃശൂരിൽ സർവിസ് നിർത്തിയത് വൻ ബഹളത്തിന് ഇടയാക്കി. മാവേലിക്കരയിലേക്ക് ടിക്കറ്റ് എടുത്തവർ ബസ് സർവിസ് തുടരണമെന്നാവശ്യപ്പെട്ട് ബഹളം വെക്കുകയും ഇവർക്ക് പിന്തുണയുമായി മറ്റുള്ളവരും രംഗത്തുവരികയായിരുന്നു. എന്നാൽ പൊലീസ് ക്ലിയറൻസ് കിട്ടാത്തതിനാൽ പോകാനാവില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസും തൃശൂരിൽ സർവിസ് നിർത്തി. ഇതും ബഹളത്തിന് ഇടയാക്കി. എറണാകുളത്തേക്ക് ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റി​െൻറ പണം പോലും തിരിച്ചുനൽകിയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story