Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരത്തിൽ ദുരിതാശ്വാസ...

നഗരത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ 31 ആയി

text_fields
bookmark_border
തൃശൂർ: പ്രളയെക്കടുതി മൂലം നഗരത്തിൽ ദുരിതം ഇരുട്ടടിയായി. വെള്ളിയാഴ്ച്ച ഉയർന്നു. ചാലക്കുടയിൽ നിന്ന് ഹെലികോപ്ടറിൽ എത്തിച്ചവർക്കായി കുട്ടനെല്ലൂർ ഗവ. കോളജിൽ ക്യാമ്പ് തുറന്നതടക്കമാണിത്. വിവിധ ഇടങ്ങളിലായി 1,800 ഒാളം പേരാണ് ക്യാമ്പിൽ എത്തിയത്. വ്യാഴാഴ്ച 17 ക്യാമ്പുകളായിരുന്നു. 800 പേരാണ് ക്യാമ്പിൽ എത്തിയത്. വിൽവട്ടം, അയ്യന്തോൾ മേഖലകളിലാണ് ക്യാമ്പുകൾ കൂടുതൽ തുറന്നത്. കൂർക്കഞ്ചേരി സഹ. ബാങ്കി​െൻറ വടൂക്കര ശാഖ ഹാളിൽ ക്യാമ്പ് തുറന്നു. വെള്ളിയാഴ്ച്ച പെരിങ്ങാവ് എസ്.എൻ. വൃദ്ധ മന്ദിരത്തിലെ അന്തേവാസികളെ വെള്ളിയാഴ്ച ക്യാമ്പിൽ എത്തിച്ചു. വെള്ളിയാഴ്ച്ച നടന്ന അടിയന്തര നഗരസഭ യോഗം നഗരത്തിലെ പ്രളയ സ്ഥിതി വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതിയും വിലയിരുത്തി. 25 പേരുള്ള ക്യാമ്പുകൾക്ക് 25,000 രൂപ വീതവും 50 പേരുള്ള ഇടങ്ങളിൽ 50,000 രൂപ വീതവും അതിന് മുകളിൽ ഒരു ലക്ഷം വീതവും അടിയന്തരമായി നൽകാനും തീരുമാനമായി.
Show Full Article
TAGS:LOCAL NEWS 
Next Story