Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right110 കുടുംബങ്ങളിലെ 240...

110 കുടുംബങ്ങളിലെ 240 പേരെ മാറ്റിപ്പാർപിച്ചു

text_fields
bookmark_border
പാവറട്ടി: എളവള്ളി വാക കാക്കതിരുത്തിൽ ഒറ്റപ്പെട്ട 110 കുടുംബങ്ങളിലെ 240 പേരെ പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ബോട്ടുകളിലും വഞ്ചികളിലുമായി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. ചിറ്റാട്ടുകര, എളവള്ളി, പണ്ടാറകാട്, താമരപ്പിള്ളി, കർഷക റോഡ് പ്രദേശങ്ങൾ ഒരാൾ പൊക്കത്തിൽ വെള്ളത്തിൽ മുങ്ങി. വാഹനങ്ങളിലും വീടുകളിലും വെള്ളം കയറി നിേത്യാപയോഗ സാധനങ്ങളും ഉപകരണങ്ങളും നശിച്ചു. കേച്ചേരി പുഴ കരകവിഞ്ഞൊഴുകിയതാണ് ദുരിതം ഇരട്ടിയാക്കിയത്. വാഴാനി ഡാം തുറന്നതോടെ ഏനാമാക്കൽ കനാൽ കരകവിഞ്ഞ് വെള്ളം ഇരച്ചെത്തി. വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി, പാവറട്ടി, പഞ്ചായത്തുകളിൽ മദ്റസകളിലും സ്കൂളിലും ക്ലബുകളിലുമായി 35ൽ അധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 700 ഓളം കുടുംബങ്ങളിൽ നിന്നായി 2500 ലധികം പേരെ ഇവിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ ബസ് ഗതാഗതം പൂർണമായും നിലച്ചു. പാവറട്ടിയിൽ ബാങ്കുകൾ മുഴുവനും അടഞ്ഞു കിടന്നു. വ്യാപാര സ്ഥാപനങ്ങൾ മിക്കതും തുറന്നില്ല. ചിറ്റാട്ടുകര കിഴക്കെത്തല, പുവ്വത്തൂർ കോലുക്കൽ പാലം എന്നിവ വെള്ളത്തിനടിയിലായി. കടകളിൽ മുഴുവൻ വെള്ളം കയറി. പെട്രോൾ തീർന്നതിനാൽ മേഖലയിലെ പെട്രോൾബങ്കുകൾ മുഴുവൻ അടച്ചു. പെട്രോൾ ക്ഷാമം നേരിടുമെന്ന വാർത്ത പരന്നതോടെ ബങ്കുകളിൽ വൻ തിരക്കായി.
Show Full Article
TAGS:LOCAL NEWS 
Next Story