Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപയ്യനത്ത് ഭൂമി...

പയ്യനത്ത് ഭൂമി പിളര്‍ന്ന നിലയില്‍. വീട് നിലംപൊത്തി

text_fields
bookmark_border
ഒല്ലൂര്‍: മാന്ദാമംഗലം പയ്യനത്ത് കുന്നിൻ ചരുവിൽ ഭൂമി വിണ്ടുകീറി. ഒരു കിലോമീറ്ററോളം നീളത്തിലാണ് ഭൂമി വിണ്ട നിലയിൽ കണ്ടത്. വ്യാഴാഴ്ച രാവിലെ സമീപത്ത് താമസിക്കുന്നവരാണ് ഇത് കണ്ടത്. കുന്നിൻചരിവിനോട് താമസിക്കുന്ന ഉദയപുരം വള്ളിക്കാട്ടില്‍ ജോയിയുടെ വീട് വിള്ളലിൽ അകപ്പെട്ടു. ഉച്ചക്ക് രണ്ടോടെ വീട് തകർന്നു വീണു. ഇൗ ഭാഗത്തു നിൽക്കുന്ന റബർ മരങ്ങളും വിടവിലേക്ക് പതിച്ചു. ഇതോടെ താഴ്ഭാഗത്ത് താമസിക്കുന്ന അമ്പതോളം വീട്ടുകാർ കെ. രാജൻ എം.എൽ.എയെ അറിയിച്ചു. അദ്ദേഹത്തി​െൻറ നിർദേശപ്രകാരം വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. വിണ്ടു കീറിയ ഭാഗത്തുനിന്ന് പുക ഉയർന്നതായും ഗന്ധകത്തി​െൻറ ഗന്ധം അനുഭവപ്പെട്ടതായും പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story