Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുറാഞ്ചേരി...

കുറാഞ്ചേരി ഉരുൾപൊട്ടൽ; ആറ്​ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

text_fields
bookmark_border
വടക്കാഞ്ചേരി: നാടിനെ നടുക്കിയ കുറാഞ്ചേരി ഉരുൾപൊട്ടലിൽ ആറു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കുറാഞ്ചേരി മുണ്ടപ്ലാക്കൽ പൗലോസി​െൻറ മകൻ ഷാജി (56), പച്ചക്കറി കട ഉടമ കുറാഞ്ചേരി കുന്നുംകുഴി അയ്യപ്പൻ നായരുെട മകൻ മോഹനൻ (52), ഭാര്യ ആശ (45), കഴിഞ്ഞ ദിവസം മരിച്ച ജെൻസ​െൻറ മക്കളായ മോസസ് (10), അനോഘ് (7), സുമിയുടെ പിതാവ് ഫ്രാൻസിസ് (65) എന്നിവരുടെ മൃതദേഹമാണ് വെള്ളിയാഴ്ച കണ്ടെത്തിയത്. ഇതോടെ കുറാഞ്ചേരി ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 18 ആയി. ജെൻസ​െൻറ ഭാര്യ സുമിതക്കായി തെരച്ചിൽ തുടരുകയാണ്. കുറാഞ്ചേരി പാറക്കോട്ടിൽ സജി (42), ഭാര്യ ജോളി (33), മക്കളായ മെൽവിൻ (ഒമ്പത്), കാതറിൻ (ആറ്), ബൈക്ക് യാത്രികനായ ബാലകൃഷ്ണൻ (50),മറ്റൊരു യാത്രികനായ വിനോദ് (29) എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇതിൽ സാരമല്ലാത്ത പരിക്കേറ്റ വിനോദ് പ്രാഥമിക ശുശ്രൂഷക്ക് ശേഷം വ്യാഴാഴ്ച തന്നെ ആശുപത്രി വിട്ടിരുന്നു. കഴിഞ്ഞ 25 മണിക്കൂറിൽ അധികമായി സംസ്ഥാനപാതയിൽ ഗതാഗതം തടസ്സെപ്പട്ടിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 9.30 വരെയാണ് തിരച്ചിൽ തുടർന്നത്.വെള്ളിയാഴ്ച രാവിലെ 7.45ന് തിരച്ചിൽ വീണ്ടും തുടങ്ങി. അഞ്ചുവീടും തട്ടുകട അടക്കം മൂന്നുകടകളും പൂർണമായി തകർന്നു. വ്യാഴാഴ്ച്ച രാവിലെ 6.45ഒാടെയാണ് പത്താഴക്കുണ്ട് ഡാമിലേക്കുള്ള റോഡിൽ ഇടതുവശത്തായി ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണ് ശക്തമായി ഇടിഞ്ഞുവീണ് ഇൗ ഭാഗത്തെ നാലുവീടുകളും മൂന്നുകടകളും പൂർണമായി തകർന്നു. ഇൗ വീടുകളിൽ കഴിഞ്ഞവരാണ് മരിച്ചവരും കാണാതായവരും പരിക്കേറ്റവരും. കനത്ത മണ്ണിടിച്ചിലിൽ ഇൗ വീടുകൾ പൂർണമായി തകർന്ന് ഒലിച്ചുപോവുകയായിരുന്നു. ഉരുൾപൊട്ടലി​െൻറ ആഘാതത്തിൽ റോഡി​െൻറ അപ്പുറത്തെ ഭാഗത്തുള്ള വീടി​െൻറ മുൻവശവും തകർന്നു. വലിയ മുഴക്കത്തോടെ വൻമരങ്ങളും, പാറക്കല്ലുകളും കൂട്ടത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ആർമിയുടെ പ്രത്യേക സംഘമെത്തിയിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story