Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിയിൽ...

ചാലക്കുടിയിൽ വീടിടിഞ്ഞ്​ അമ്മയും മകനും മരിച്ചു; കൊടുങ്ങല്ലൂരിൽ യുവാവ്​ മുങ്ങിമരിച്ചു

text_fields
bookmark_border
ചാലക്കുടി/കൊടുങ്ങല്ലൂർ: പ്രളയക്കെടുതിയിൽപെട്ട ചാലക്കുടിയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കൊടുങ്ങല്ലൂർ ആല ഗോതുരുത്തിൽ യുവാവ് മുങ്ങിമരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ചാലക്കുടി കണ്ണമ്പുഴയിൽ വീട് തകർന്നത്. കോട്ടാറ്റ് കണ്ണമ്പുഴ ഏലിക്കുട്ടിയും (75) മകൻ ആൻസണുമാണ് (45) മരിച്ചത്. ജോജോ എന്ന ആൻസൺ ചാലക്കുടിയിൽ പ്ലാസ്റ്റിക് സാമഗ്രികളുടെ വ്യാപാരിയാണ്. ഇവർ താമസിച്ച വീട് വെള്ളക്കെട്ടിലാണ്. വീടിന് കാലപ്പഴക്കമില്ല. മൂന്നു ദിവസമായി വെള്ളത്തിൽ അകപ്പെട്ടു കിടക്കുന്ന വീട് ദുർബലമായതായിരിക്കും കാരണമെന്ന് കരുതുന്നു. ദുരന്തം ഏറ്റവുമധികം ബാധിച്ച ചാലക്കുടിയിൽ ഇതുപോലെ നിരവധി കുടുംബങ്ങൾ രക്ഷാപ്രവർത്തകരെ കാത്തുകഴിയുന്നുണ്ട്. ഏലിക്കുട്ടിയെയും അമ്മയെയും തകർന്ന വീടി​െൻറ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ചാലക്കുടി സ​െൻറ് ജെയിംസ് ആശുപത്രി വെള്ളക്കെട്ടിൽ അകപ്പെട്ടതിനാൽ കുഴിക്കാട്ടുശ്ശേരിയിലെ മറിയം തെരേസ ആശുപത്രിയിലേക്കാണ് ഇവരെ കൊണ്ടുപോയത്. അവിടെ എത്തുേമ്പാേഴക്കും മരിെച്ചന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന ഒരാളെ പരിക്കുകളോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ആല ഗോതുരുത്തിൽ പനങ്ങാട്ടയിൽ ശരത്താണ് (30) മുങ്ങിമരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് ദുരന്തം. കനോലി കനാൽ കര കവിഞ്ഞ പ്രദേശമാണിത്. ഇവിടെ റോഡിൽ കഴുത്തിനൊപ്പം വെള്ളം ഉയർന്നിട്ടുണ്ട്. ആല വാസുദേവ വിലാസം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ശരത്ത് വസ്ത്രങ്ങളെടുക്കാൻ വീട്ടിലേക്ക് നീന്തിപ്പോകുേമ്പാഴാണ് ഒഴുക്കിൽപെട്ട് മുങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story