Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകനത്ത മഴ: സംസ്ഥാന...

കനത്ത മഴ: സംസ്ഥാന പാതയിൽ വെള്ളം കയറി; ഗതാഗതം നിലച്ചു

text_fields
bookmark_border
കുന്നംകുളം: കനത്ത മഴയിൽ ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു. ചൂണ്ടൽ പാറനൂർ മേഖലയിൽ റോഡിൽ മൂന്നര അടിയിലധികം വെള്ളം ഉയർന്നതോടെയാണ് ഗതാഗതം നിർത്തിവെച്ചത്. വ്യഴാഴ്ച പുലർച്ചെ രണ്ട് ലോറികൾ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ ചൂണ്ടൽപാടത്തേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടു. ഇേതാടെ കേച്ചേരിയിൽ വാഹനങ്ങൾ തടഞ്ഞു. കേച്ചേരി പാലം വരെ വെള്ളം കയറിയ നിലയിലാണ്. ചൂണ്ടൽ തായങ്കാവ് ബോട്ട് ഇറക്കിയാണ് വെള്ളം കയറി ഒറ്റപ്പെട്ട വരെ പൊലീസ് രക്ഷപ്പെടുത്തിയത്. കാണിപയ്യൂർ യൂനിറ്റി ആശുപത്രിക്കുള്ളിൽ മൂന്നടിയോളം വെള്ളം കയറി. താഴത്തെ നിലയിലുള്ളവരെ മുകളിലേക്കും സമീപ ആശുപത്രികളിലേക്കും മാറ്റി. കാണിപയ്യൂരിലെ ഒരു സ്വകാര്യ ഫ്ലാറ്റിൽ വെള്ളം കയറിയതോടെ താമസക്കാരെ സമീപത്തെ മറ്റിടങ്ങളിലേക്ക് മാറ്റി. കുന്നംകുളം നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. തിരുത്തിക്കാട്, വെട്ടിക്കടവ് പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങി. നഗരത്തിൽ ഭൂരിഭാഗം കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ വ്യാഴാഴ്ച രാവിലെ തന്നെ സർവിസ് നിർത്തി. കെ.എസ്ആർ.ടി.സി ബസുകൾ കടന്നു പോകാൻ കഴിയാതെ പാതി വഴിയിൽ സർവിസ് നിർത്തി. പഴുന്നാന പന്തല്ലൂർ മേഖലയിൽ 18 വീടുകൾ വെള്ളത്തിനടിയിലായി. വീടുകളിൽ അഞ്ച് അടിയോളം വെള്ളം കയറി. വീടുകളിലെ വിലപിടിപ്പുള്ള സാധനങ്ങളും രേഖകളും വെള്ളത്തിൽപെട്ടു. പഴുന്നാന മുച്ചിരി പറമ്പിൽ മനീഷി​െൻറ വീട്ടുമുറ്റത്ത് കിടന്ന കാറും ആറ് ബുള്ളറ്റുകളും വെള്ളത്തിനടിയിലായി. വർക്ക് ഷോപ്പിൽ കൊണ്ടുവന്ന വാഹനങ്ങളാണ് വെള്ളത്തിൽപെട്ടത്. പാറന്നൂർ, ചിറ പറമ്പ്, ചിറ നെല്ലൂർ എന്നിവിടങ്ങളിലുള്ളവർ ഒറ്റപ്പെട്ടു. കുന്നംകുളം മേഖലയിലെ പലയിടത്തും വൈദ്യുതിയും വെള്ളവും നിലച്ചു. വടുതല, പഴഞ്ഞി, കൊരട്ടിക്കര, കുന്നംകുളം എന്നിവിടങ്ങളിലെ സ്കൂളുകളിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story