Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലയില്‍ 157...

ജില്ലയില്‍ 157 ദുരിതാശ്വാസ ക്യാമ്പുകള്‍

text_fields
bookmark_border
തൃശൂർ: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ വിവിധ താലൂക്കുകളിലായി 157 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇതിൽ 4,546 കുടുംബങ്ങളിലായി 14,166 പേർ താമസിക്കുന്നുണ്ട്. മഴയില്‍ തൃശൂര്‍ താലൂക്കിലെ ചിയ്യാരം വില്ലേജില്‍ നാരായണ​െൻറ വീട് പൂര്‍ണമായും തകര്‍ന്നു. ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൂന്നുലക്ഷത്തി അറുപതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായം എത്തിക്കാം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം എത്തിക്കാന്‍ കഴിയുന്നവര്‍ അവ എത്തിക്കണമെന്ന് ജില്ല കലക്ടര്‍ ടി.വി അനുപമ അറിയിച്ചു. ബെഡ്ഷീറ്റ്, പുതപ്പ്, നൈറ്റി, മുണ്ട്,ബാത്ത് ടവ്വല്‍, ചെരിപ്പ്, ടൂത്ത് പേസ്റ്റ്, നാപ്കിന്‍ തുടങ്ങിയവയും (പുതിയതും ഉപയോഗിക്കാത്തതും) പാകം ചെയ്യാത്ത ഭക്ഷണ പദാർഥങ്ങളും (പാക്ക്ഡ് ഫുഡ് സ് ) ഉദാരമായി സംഭാവന ചെയ്യണമെന്നും കലക്ടര്‍ അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story