Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴക്കെടുതിയിൽ തൃശൂരിൽ ...

മഴക്കെടുതിയിൽ തൃശൂരിൽ മൂന്നു മരണം

text_fields
bookmark_border
തൃശൂർ: പ്രളയം തിമിർക്കുന്നതിനിടെ നഗരത്തിൽ മൂന്നുമരണം. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ ചിറ്റിലപ്പിള്ളി സ്വദേശി ഭാസ്കരൻ മരിച്ചത് പേമാരി ദുരിതത്തിനിെട ഹൃദയാഘാതം മൂലമാണ്. സ്കൂളിലെ വെള്ളക്കെട്ടി​െൻറ ദൃശ്യവും സമീപത്തെ റെസിഡൻഷ്യൽ കോളനിവാസികളുടെ അവസ്ഥയും കണ്ടാണ് ഇയാൾ മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ വരെ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായുണ്ടായിരുന്ന ഭാസ്കരൻ സെക്യൂരിറ്റി മുറിയിൽ വസ്ത്രം മാറാനെത്തിയ സമയം ഹൃദയാഘാതത്തെത്തുടർന്നാണ് കുഴഞ്ഞ് വീണ് മരിച്ചത്. ചേറൂർ മരുതൂർ കല്ലടി മൂലയിൽ വീട്ടിലേക്ക് വെള്ളം കയറി വീട്ടിൽ കഴിഞ്ഞ അർബുദ രോഗി മരിച്ചു. ചേറൂർ മരുതൂർ കല്ലടി മൂലയിലെ കിഴക്കുംമുറി വീട്ടിൽ ഗോപിയാണ് (57) മരിച്ചത്. സ്പോർട്സ് കൗൺസിൽ ജീവനക്കാരനായിരുന്നു. വീട്ടിൽ വെള്ളം നിറഞ്ഞതിനാൽ ഇയാളുടെ മൃതദേഹം ചേറൂർ എൻ.എസ്.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കുകയായിരുന്നു. പാമ്പൂരിൽ മലവെള്ളം കുത്തിയൊലിച്ച് വരുന്നത് കാണാൻപോയ വൃദ്ധൻ മലവെള്ളപ്പാച്ചിലി​െൻറ ശക്തി കണ്ട് സമീപത്തെ ഷെഡിനകത്തേക്ക് കയറി നിന്നപ്പോൾ ഷെഡ് തകർന്നുവീണാണ് മരിച്ചത്. പാമ്പൂർ സ്വദേശി ഭാസ്കരനാണ് (71) മരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story